ഖത്തർ നാഷനൽ മ്യൂസിയത്തിന് പുതിയ ലോഗോ
text_fieldsദോഹ: ഖത്തർനാഷനൽ മ്യൂസിയത്തിെൻറ പുതിയ ലോഗോ പുറത്തിറക്കി. മൂന്ന് കവാടങ്ങളുടെ രൂപത്തിലുള്ള ലോഗോയിൽ ഓരോ കവാടവും ഖത്തറിെൻറ ഭൂതവും ഭാവിയും വർത്തമാനവും സൂചിപ്പിക്കുന്നതാണ്. ഖത്തറിനെയും ഖത്തരീ ജനതയെയും തനതായ രീതിയിൽ വരച്ചുകാട്ടുന്നതാകണം പുതിയ ലോഗോയെന്ന് അധികൃതർക്ക് നിർബന്ധമുണ്ടായിരുന്നു. മാസങ്ങൾ നീണ്ട ആശയ ചർച്ചക്കൊടുവിലാണ് രൂപ കൽപ്പന ചെയ്തത്.
വ്യതിരക്തമായ നിറം, ആകർഷകമായ രൂപകൽപ്പന, ഭിന്നമായ ആകൃതി എന്നിവയും പ്രത്യേകതയാണ്.ഖത്തറിെൻറ പൗരാണികത നിറഞ്ഞ പുതിയ ലോഗോ നിരവധി ആശയങ്ങൾ നിറഞ്ഞതാണെന്ന് ഖത്തർ നാഷ്ണൽ മ്യൂസിയം ഡയറക്ടർ ആമിന ബിൻത് അബ്ദുൽ അസീസ് ആൽഥാനി അറിയിച്ചു. പുതിയ മ്യൂസിയത്തിെൻറ രൂപകൽപ്പന അന്താരാഷ്ട്ര തലത്തിൽ തന്നെ ഇതിനകം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
