ഫാമിലി ആർക്കൈവുകൾക്ക് ഡിജിറ്റൽപോർട്ടലുമായി നാഷനൽ ലൈബ്രറി
text_fieldsഖത്തർ ദേശീയ ലൈബ്രറി
ദോഹ: കുടുംബങ്ങളിൽ നിന്നുള്ള ചരിത്രരേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ പോർട്ടലുമായി ഖത്തർ നാഷനൽ ലൈബ്രറി. അടുത്തവർഷത്തോടെ ഫാമിലി ആർക്കൈവ് സംവിധാനം പ്രാബല്യത്തിൽ വരുത്താനാണ് പദ്ധതി. ഖത്തരി കുടുംബങ്ങളിൽനിന്നും രേഖകളും ചിത്രങ്ങൾ സൂക്ഷിക്കുന്നവരിൽനിന്നുമുള്ള ശേഖരങ്ങൾ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുകയാണ് പദ്ധതി.
ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ട് വസ്തുക്കൾ സംരക്ഷിക്കുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള ക്യു.എൻ.എൽ ശ്രമങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ ഫാമിലി ആർക്കൈവ് പ്രോജക്ട്. ഖത്തരി കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പുരാതന വസ്തുക്കൾ, ചിത്രങ്ങൾ, കത്തിടപാടുകൾ, മറ്റ് ചരിത്രരേഖകൾ എന്നിവ ഡിജിറ്റലൈസ് ചെയ്യാനും പദ്ധതിയിടുന്നു.
ഡിജിറ്റൽ പോർട്ടൽ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് ക്യു.എൻ.എൽ ഹെറിറ്റേജ് ലൈബ്രറിയിലെ ഫാമിലി ആർക്കൈവ്സ് പ്രോജക്ട് ഡയറക്ടറും കലക്ഷൻസ് ആക്സസ് മേധാവിയുമായ മർയം അൽ മുതവ്വ ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

