റമദാനെ വരവേൽക്കാൻ നാഷനൽ ലൈബ്രറി
text_fieldsഖത്തർ നാഷനൽ ലൈബ്രറി
ദോഹ: ആത്മവിശുദ്ധിയുടെ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ നാഷനൽ ലൈബ്രറി. ആത്മീയ വളർച്ചയും വ്യക്തിത്വ വികസനവും വളർത്തുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾക്കാണ് റമദാൻ പിറ തെളിയുന്നതിന് ഒരാഴ്ച മുേമ്പ തുടക്കം കുറിച്ചത്.
ബാങ്ക് വിളി മത്സരത്തോടെ റമദാൻ പരിപാടികൾക്ക് തുടക്കമായി. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ബാങ്ക് റെക്കോഡ് ചെയ്യാനും അത് ലൈബ്രറിയിലേക്ക് ഷെയർ ചെയ്ത് റമദാൻ അവസാന ആഴ്ചയിൽ സമ്മാനങ്ങൾ നേടാനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു.
രാജ്യത്തെ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രകടനവും വിശകലനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള സംവിധാനമായ ഇ-മആരിഫ ഡേറ്റാബാങ്ക് അവതരിപ്പിക്കുന്നതിനുള്ള സെഷന് ശനിയാഴ്ച ലൈബ്രറി വേദിയായി. തുടർന്ന് ഹമദ് ആശുപത്രിയിലെ ഫിസിയോതെറപ്പിസ്റ്റായ അബ്ദുല്ല അൽ ഷാമി കുട്ടികളുമായി ബന്ധപ്പെട്ട ബോധവത്കരണവും നടന്നു.
കുട്ടികളുടെ വളർച്ചാ വികാസത്തിലെ കാലതാമസം നേരത്തെ അറിയുന്നതിനുള്ള അടയാളങ്ങൾ അൽ ഷാമി വിശദീകരിച്ചു.ഗൾഫിലെ വിവിധ സാമ്പത്തിക മേഖലകളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങളും ഖനന, നിർമാണ, എണ്ണ-വാതക വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടുകളും സംയോജിപ്പിച്ച് പുതുതായി രൂപവത്കരിച്ച മാർക്കറ്റ് ഇൻറലിജൻസ് ഡേറ്റാബേസ് ആയ ഗ്ലോബൽഡേറ്റ അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷൻ തിങ്കളാഴ്ച നടന്നു.
ഗാർസ ഇനീഷ്യേറ്റിവ് ഫോർ ഹോം ഗാർഡനിങ്ങുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റാർട്ട് യുവർ ഗാർഡൻ എന്ന തലക്കെട്ടിൽ മാർച്ച് അഞ്ചിന് ശിൽപശാല നടക്കും. പ്രകൃതിയിലേക്കുള്ള ശ്രദ്ധ തിരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാർച്ച് ആറിന് ലൈബ്രറി ലീഡ് ഫോറം 2024 പ്രത്യേക സെഷൻ സംഘടിപ്പിക്കും. പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ യുഗത്തിൽ ലൈബ്രറികളെ നൂതനവും സാങ്കേതികമായി പുരോഗമിച്ചതുമായ സ്ഥാപനങ്ങളാക്കി മാറ്റുന്നതിൽ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കും.
വൈകീട്ട് ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്രയിലെ കലാകാരന്മാർ അണിനിരക്കുന്ന ‘ദി ജോയ് ഓഫ് ചേംബർ മ്യൂസിക് വിത്ത് എ പിയാനോ ട്രേ’ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

