Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​​ഷ​​ണ​​ൽ...

നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി അ​​മീ​​ർ നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു

text_fields
bookmark_border
നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി അ​​മീ​​ർ നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു
cancel

ദോ​​ഹ: ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ന് കീ​​ഴി​​ലു​​ള്ള ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം അ​​മീ​​ർ  ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി നി​​ർ​​വ​​ഹി​​ച്ചു. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പി​​താ​​വ്  അ​​മീ​​ർ ശൈ​​ഖ് ഹ​​മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ഖ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ മൗ​​സ ബി​​ൻ​​ത്  നാ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. 

പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി, ഒ​​മാ​​ൻ  ഡെ​​പ്യൂ​​ട്ടി പ്ര​​ധാ​​ന​​മ​​ന്ത്രി സ​​യി​​ദ് ഫ​​ഹ്ദ് ബി​​ൻ മ​​ഹ്മൂ​​ദ് ആ​​ൽ സ​​യി​​ദ്, തു​​ർ​​ക്കി അ​​സി. പ്ര​​ധാ​​ന​​മ​​ന്ത്രി ബാ​​കി​​ർ ബു​​സ്​​ ദാ​​ഗ്, കു​​വൈ​​ത്ത് അ​​മീ​​രി ദി​​വാ​​ൻ അ​​ഫേ​​ഴ്സ്​ മ​​ന്ത്രി ശൈ​​ഖ് അ​​ലി ജ​​റാ​​ഹ് അ​​ൽ സ​​ബാ​​ഹ്, കു​​വൈ​​ത്ത് അ​​മീ​​ർ ദൂ​ ​ത​​ൻ ശൈ​​ഖ് സ​​ബാ​​ഹ് അ​​ൽ അ​​ഹ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​ൽ സ​​ബാ​​ഹ്, മൊ​​റോ​​ക്ക​​ൻ രാ​​ജാ​​വ് മു​​ഹ​​മ്മ​​ദ് നാ​​ലാ​​മ​​​െൻറ  പ്ര​​തി​​നി​​ധി​​യാ​​യ ല​​ല്ല ഹ​​സ്​​​ന രാ​​ജ​​കു​​മാ​​രി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ ച​​ട​​ങ്ങി​​ൽ​​ സം​​ബ​​ന്ധി​​ച്ചു. 

തു​​ർ​​ക്കി മു​​ൻ പ്ര​​സി​​ഡ​​ൻ​​റ് അ​​ബ്ദു​​ല്ല ഗു​​ൽ, മു​​ൻ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ൻ​​റ് നി​​കോ​​ള​​സ്​ സ​​ർ​​കോ​​സി, കോ​​സോ​​വ മു​​ൻ  പ്ര​​സി​​ഡ​​ൻ​​റ് അ​​തി​​ഫ യ​​ഹ്യ അ​​ഘ തു​​ട​​ങ്ങി​​യ​​വ​​രും ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ സം​​ബ​ ന്ധി​​ച്ചു. മ​​ന്ത്രി​​മാ​​ർ, ശൈ​​ഖു​​മാ​​ർ, ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ, മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsnational libarary
News Summary - national libarary-qatar-gulf news
Next Story