Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ പെരുന്നാൾ ഉൾപ്പെടെ ദേശീയ അവധി; മന്ത്രിസഭ തീരുമാനത്തിന് അമീറിന്റെ അംഗീകാരം

text_fields
bookmark_border
ഖത്തറിൽ പെരുന്നാൾ ഉൾപ്പെടെ ദേശീയ അവധി; മന്ത്രിസഭ തീരുമാനത്തിന് അമീറിന്റെ അംഗീകാരം
cancel

ദോഹ: രണ്ട് പെരുന്നാളും ദേശീയ ദിനവും ഉൾപ്പെടെ ഖത്തറിലെ പൊതു അവധി ദിവസങ്ങൾ സംബന്ധിച്ച മന്ത്രിസഭ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരം.

ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ, ദേശീയ ദിനം എന്നീ ആഘോഷങ്ങളിലെ ഔദ്യോഗിക അവധി പ്രഖ്യാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് വിജ്ഞാപനമായി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവക്കുള്ള അവധികൾ ഇപ്രകാരമായിരിക്കും.

ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ): റമദാൻ 28 മുതൽ ശവ്വാൽ നാല് വരെ.
ഈദുൽ അദ്ഹ (ബലിപെരുന്നാൾ): ദുൽഹജ്ജ് ഒമ്പത് മുതൽ 13 വരെ.
ഖത്തർ ദേശീയ ദിനം: ഡിസംബർ 18

അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ ഇത് അവധിയായി പരിഗാണിക്കും. (ഉദാഹരണം: പെരുന്നാൾ അവധി അവസാനിക്കുന്നത് ബുധനാഴ്ചയും, വെള്ളി-ശനി വാരാന്ത്യ അവധിയും കണക്കാക്കുമ്പോൾ, വ്യാഴാഴ്ച അവധിയായിമാറും). വാരാന്ത്യ അവധി ദിവസങ്ങളോ ഉൾ​പ്പെട്ടാൽ ഇതും അവധിയായി പരിഗണിക്കുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പൊതുഅവധി ദിനങ്ങൾക്കിടയിൽ വാരാന്ത്യ അവധി വന്നാൽ, അത് ഔദ്യോഗിക അവധി ദിനത്തിൽ ഉൾപ്പെടുത്തുമെന്നും ഗസറ്റിൽ പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National holidays including Eid in Qatar; Emir approves cabinet decision
Next Story