ദേശീയ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
text_fields സി.ഐ.സി റയ്യാൻ സോൺ ക്വിസ് മത്സരത്തിലെ ജേതാക്കൾ സംഘാടകർക്കൊപ്പം
ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഷാജുദ്ദീൻ, ബസ്സാം എന്നിവരടങ്ങിയ ഐൻ ഖാലിദ് യൂനിറ്റ് ജേതാക്കളായി. സുബുൽ അബ്ദുൽ അസീസ്, സാജിർ (ഉം അൽ സനീം) രണ്ടാം സ്ഥാനവും മുഹ്സിൻ, സയ്യിദ് ഇസ്മായിൽ (ഇൻഡസ്ട്രിയൽ ഏരിയ നോർത്ത്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹ് (അൽ വാബ്), അബ്ദുൽ സലാം, ഐദീദ് (അബു ഹമൂർ) പ്രോത്സാഹന സമ്മാനത്തിനും അർഹരായി. വിജയികൾക്ക് സി.ഐ.സി. റയ്യാൻ സോണൽ എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് റഫീഖ് തങ്ങൾ, സിദ്ദീഖ് വേങ്ങര, കെ. ഹാരിസ്, സുബുൽ, അബ്ദുൽ സലാം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എം. അബ്ദുൽ ജലീലായിരുന്നു ക്വിസ് മാസ്റ്റർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

