ദേശീയ ദിനം: കോർണിഷിൽ ഒരുക്കങ്ങൾക്ക് തുടക്കം
text_fieldsദോഹ കോർണിഷിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന സന്ദർശക ഗാലറി -അബ്ബാസ് തിരുവത്ര
ദോഹ: ഖത്തറിന്റെ ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ദോഹ കോർണിഷ്. ഡിസംബർ 18ന് ദേശീയ ദിനത്തിൽ നടക്കുന്ന പരേഡിന്റെയും ആഘോഷ പരിപാടികളുടെയും മുഖ്യ വേദിയായ ദോഹ കോർണിഷിൽ അമീർ സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യ വേദിക്ക് ഇരു വശങ്ങളിലുമായി താൽക്കാലിക ഗാലറികളുടെ നിർമാണം പുരോഗമിക്കുന്നു.
സൈനിക പരേഡ്, വിവിധ സേനാ വിഭാഗങ്ങളുടെ പ്രകടനങ്ങൾ, ആകാശത്തും കടലിലുമായി അഭ്യാസങ്ങൾ തുടങ്ങി വർണവൈവിധ്യമാർന്ന ചടങ്ങുകൾക്കാണ് ദേശീയദിനം സാക്ഷ്യം വഹിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുടുംബങ്ങൾക്ക് ദേശീയദിന പരിപാടികൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളോടെയാണ് കോർണിഷ് റോഡിന് അരികിലായി സന്ദർശക ഗാലറി നിർമാണം പൂർത്തിയാക്കുന്നത്.

