ദേശീയദിന പരേഡ് 18ന് കോർണിഷിൽ
text_fieldsഖത്തർ ദേശീയദിന പരേഡ് (ഫയൽ ചിത്രം)
ദോഹ: ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായ ഖത്തർ ദേശീയദിന പരേഡ് ഡിസംബർ 18ന് ദോഹ കോർണിഷിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം.
മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് പരേഡ് തിരിച്ചെത്തുന്നത്. ഗസ്സയിലെ ആക്രമണം ഉൾപ്പെടെ മേഖലയിലെ വെല്ലുവിളികളും ആഗോള സംഭവങ്ങളും പരിഹരിക്കുന്നതിൽ നിർണായകമായ ഇടപെടൽ നടത്തി ആഗോള തലത്തിൽ ഖത്തർ നിർണായകമായ സാഹചര്യത്തിലാണ് പരേഡ് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ (ബികും തഅ് ലൂ വ മിൻകും തൻതദിർ) എന്ന ഏറെ ശ്രദ്ധേയമായ ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം സാംസ്കാരിക മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു.
2016ൽ ഖത്തർ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിൽനിന്നാണ് ഈ വാക്യങ്ങൾ ഉരുവിട്ടത്.
രാജ്യത്തോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ ഐക്യവും വിശ്വസ്തതയും തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും പരേഡ്. ഖത്തറിന്റെ ചരിത്രത്തിലെ തനതായ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും പരേഡ്. 1878ൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണക്കായി എല്ലാ വർഷവും ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

