ദേശീയദിനം: കെ.എം.സി.സി ബീച്ച് ശുചീകരിച്ചു
text_fieldsഖത്തർ ദേശീയ ദിനാഘോഷത്തിൽ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ വഖ്റ ബീച്ചിൽ ശുചീകരണത്തിൽ
പങ്കെടുത്തവർ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷ ഭാഗമായി ഖത്തർ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി ആസ്റ്റർ വളൻറിയേഴ്സുമായി സഹകരിച്ച് വഖ്റ ബീച്ചിൽ ശുചീകരണം നടത്തി.
അമ്പതോളം പ്രവർത്തകരാണ് പങ്കെടുത്തത്. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് സഫീർ പാലപ്പെട്ടി അധ്യക്ഷതവഹിച്ചു. സവാദ് വെളിയംകോട്, കെ.ബി.കെ. മുഹമ്മദ്, ഷഫീഖ് പുതുപൊന്നാനി, ആസ്റ്റർ വളൻറിയർ വിങ് കോഒാഡിനേറ്റർ വിഷ്ണു, ശിഹാബ് എന്നിവർ സംസാരിച്ചു.
ഫാറൂഖ് വെളിയംകോട്, സാദിഖ് പൊന്നാനി, ബീരാൻകോയ കോക്കൂർ, സൈനുദ്ദീൻ നന്നംമുക്ക്, ഫൈസൽ പെരുമ്പടപ്പ്, ആരിഫ് ചെറവല്ലൂർ, ഷംസീർ പൊന്നാനി, നസീബ് വെളിയംകോട്, അലി അക്ബർ ഹുദവി, മുസ്തഫ പുറങ്ങ്, ഫൈസൽ നന്നംമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

