Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേശീയദിനാഘോഷം,...

ദേശീയദിനാഘോഷം, നേരത്തേ തന്നെ ഒരുക്കം

text_fields
bookmark_border
ദേശീയദിനാഘോഷം, നേരത്തേ തന്നെ ഒരുക്കം
cancel
camera_alt

പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും 

ദോഹ: ദേശീയദിനത്തിന്​ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്​. എല്ലാവർഷവും ഡിസംബർ 18നാണ്​ ദേശീയദിനമായി ആഘോഷിക്കുന്നത്​. എന്നാൽ പ തിവിൽനിന്ന്​ വ്യത്യസ്​തമായി ഇത്തവണ നേരത്തേ തന്നെ ഒരുക്കങ്ങളിലേക്ക്​ കടക്കുകയാണ്​ രാജ്യം. ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം ജൂൺ 14ന് പ്രകാശനം ചെയ്യുമെന്ന് ദേശീയദിന സംഘാടക സമിതി അറിയിച്ചു. സാധാരണയായി ദേശീയദിന മുദ്രാവാക്യം എല്ലാ വർഷവും നവംബർ മാസത്തിലാണ് പുറത്തുവിടാറുള്ളത്. എന്നാൽ ഇത്തവണ അത്​ ജൂണി​ൽ തന്നെയാക്കി.

രാ​ഷ്​ട്ര​പി​താ​വാ​യ ശൈ​ഖ് ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി​യാ​ണ് ഖ​ത്ത​റി​നെ ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യും രാഷ്​ട്രീ​യ​മാ​യും ഏ​കോ​പിപ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കുവ​ഹി​ച്ച​ത്. 1916 മു​ത​ൽ 71 വ​രെ ദീ​ർ​ഘ​കാ​ല​ത്തോ​ളം ബ്രി​ട്ട​ന് കീ​ഴി​ലാ​യി​രു​ന്ന ഖ​ത്ത​ർ 1971 സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽനി​ന്ന്​ പൂ​ർ​ണ​മാ​യും സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​ത്. 1970ൽ ​രൂ​പം ന​ൽ​കി​യ താ​ൽ​ക്കാ​ലി​ക ഭ​ര​ണ​ഘ​ട​ന​യു​ടെ പി​ൻ​ബ​ല​ത്തി​ൽ അ​തേ വ​ർ​ഷം മേ​യ് 29ന് ​ഖ​ത്ത​റി​ൽ പ്ര​ഥ​മ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു. ശൈ​ഖ് അ​ഹ്മ​ദ് ബി​ൻ അ​ലി ആ​ൽ​ഥാ​നി​യു​ടെ പി​ൻ​ഗാ​മി​യാ​യി 1972ൽ ​ചു​മ​ത​ല​യേ​റ്റ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യാ​ണ് സ്വ​ത​ന്ത്ര ഖ​ത്ത​റിെ​ൻ​റ ആ​ദ്യ അ​മീ​ർ.

ആ​ധു​നി​ക ഖ​ത്ത​റിെ​ൻ​റ വി​ക​സ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ശൈ​ഖ് ഖ​ലീ​ഫ. എ​ണ്ണ​യു​ൽ​പാ​ദ​നം ദേ​ശ​സാ​ത്​ക​രി​ച്ച​തും എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക മേ​ഖ​ല വ​ൻ​തോ​തി​ലു​ള്ള പു​രോ​ഗ​തി കൈ​വ​രി​ച്ച​തും ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ കാ​ല​ത്താ​ണ്.

ശേ​ഷം അ​ധി​കാ​ര​ത്തി​ലേ​റി​യ പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ​യും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ഭ​ര​ണ​മാ​ണ് രാ​ജ്യ​ത്തിെ​ൻ​റ മു​ഖഛാ​യ ത​ന്നെ മാ​റ്റിയത്​.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും സ​മ്പ​ദ്ഘ​ട​ന​യു​ടെ സ്​​ഥി​ര​ത​ക്കും എ​ണ്ണ​വ​രു​മാ​നം മാ​ത്രം മ​തി​യാ​കു​ക​യി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് ഭ​ര​ണ​കൂ​ടം എ​ണ്ണ​യി​ത​ര സാ​മ്പ​ത്തി​ക പ്ര​ക്രി​യ​ക​ളി​ലേ​ക്കു തി​രി​ഞ്ഞ​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്ക് സാ​ധ്യ​മാ​ക്കു​ന്ന​തി​നും വൻ പ്രാധാന്യമാണ്​ ഭ​ര​ണ​കൂ​ടം നൽകുന്നത്​. എണ്ണയുൽപാദനരംഗത്ത്​ വൻശക്​തിയല്ല ഖത്തർ. എന്നാൽ പ്രകൃതിവാതക (എൽ.എൻ.ജി) ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യം മുമ്പന്തിയിലുണ്ട്​. ഇതിനാൽ എൽ.എൻ.ജി മേഖലയിൽ വൻകിട പദ്ധതികൾ നടത്തുന്നു. ഈ മേഖലയിലെ വൈവിധ്യവത്​കരണത്തിലാണ്​ ഖത്തർ.

'നഹ്​മദുക യാദൽ അർശ്' അഥവ 'സർവസ്​തുതിയും പ്രഞ്ചനാഥന്' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഉപരോധത്തിനിടയിലും ഭംഗിയായി മുന്നോട്ടുപോകാൻ അനുഗ്രഹം നൽകിയതിന്​ ദൈവത്തെ സ്​തുതിക്കുകയായിരുന്നു അതിലൂടെ. 2021 ദേശീയദിനം ഇരട്ടിമധുരത്തി​േൻറതുകൂടിയാണ്​. കഴിഞ്ഞ ജനുവരി അഞ്ചിന്​ സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പു​െവച്ചതോടെ ഖത്തറിനെതിരായ ഉപരോധവും അവസാനിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം ഉപരോധം ഇല്ലാത്ത ദേശീയദിനം കൂടിയാണ്​ രാജ്യം ആഘോഷിക്കാൻ പോകുന്നത്​.

ഖത്തറിെൻറ ദേശീയസ്വത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതായിരിക്കും പുതിയ മുദ്രാവാക്യം. ദേശീയദിന സംഘാടകസമിതിയുടെ പങ്കാളിത്തം, പ്രചോദനം, സർഗാത്മകത, സുതാര്യത തുടങ്ങിയ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതായിരിക്കും മുദ്രാവാക്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar National Day
News Summary - National Day, get ready in advance
Next Story