എം.ഇ.എസ് അബൂഹമൂറിൽ ദേശീയ ദിനാഘോഷം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിൽ നടന്ന ദേശീയദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർ ബ്രാഞ്ചിൽ ഖത്തർ ദേശീയദിനം ആഘോഷിച്ചു. വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളുമായാണ് ഒരാഴ്ച നീണ്ട ദേശീയദിനം ആഘോഷിച്ചത്. കായിക പരിപാടികൾ, കലാപരിപാടികൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, രാജ്യത്തെ ചരിത്ര സ്ഥാപനങ്ങളുടെ മാതൃകകൾ, ബലദ്ന സ്റ്റാൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ദേശീയ ദിന പരിപാടി. പ്രസിഡൻറ് എ.പി. ഖലീൽ മുഖ്യാതിഥിയായി. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറ്കടർ മുഹമ്മദ് അലി വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ്, ഡയറക്ടർ എം.സി മുഹമ്മദ്, ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ എന്നിവരും പെങ്കടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് വിദ്യാർഥികൾക്ക് ദേശീയ ദിന സന്ദേശം നൽകി. അക്കാദമിക് സൂപ്പർവൈസർ കെ. അശോകൻ നന്ദി പറഞ്ഞു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.