Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ദേശീയകായികദിനാചരണവുമായി ഇൻകാസ്​

text_fields
bookmark_border

ദോ​ഹ: ഖത്തർ ദേശീയ കായികദിനവുമായി ബന്ധ​െപ്പട്ട് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടത്തുമെന്ന്​ ഇൻകാ സിലെ ഒരു വിഭാഗം വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാ​ളെ​യും ഫെ​ബ്രു​വ​രി 12നു​മാ​യാ​ണ് സ്പോ​ര്‍ട്സ് ഡേ ​സം​ഘ​ടി ​പ്പി​ക്കു​ന്ന​തെ​ന്ന് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റയുടെ നേതൃത്വത്തിലുള്ള വിഭാഗം അറിയിച്ചു.


14 ജി​ല്ല​ക​ളി​ല്‍ നി​ന്ന് 350 ഓ​ളം പേ​ര്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ം. നാ​ളെ വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ വ​ഖ്റ ഗ്രീ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ബാ​ഡ്മി​റ്റ​ണ്‍ ടൂ​ര്‍ണ​മെ​ൻറ്​ ന​ട​ക്കും.

ഫെ​ബ്രു​വ​രി 12ന് ​അ​ബൂ​ന​ഖ്​ല പാ​ര്‍ക്കി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ര​ണ്ടാം ദി​ന പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. മാ​ര്‍ച്ച് പാ​സ്റ്റോ​ടു​കൂ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഫു​ട്ബോ​ള്‍, വ​ടം​വ​ലി, കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ക്കും. ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടു​ന്ന ടീ​മി​ന് അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ഇ​ന്‍കാ​സ് നേ​താ​വാ​യി​രു​ന്ന പി​കെ അ​ബ്ദു​ല്‍ റ​ഷീ​ദി​​​​െൻറ ഓ​ര്‍മ​ക്കാ​യു​ള്ള റോ​ളി​ങ് ട്രോ​ഫി ന​ല്‍കും. ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ നേ​താ​ക്ക​ളാ​യ ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ, ഹാ​ഫി​സ് മു​ഹ​മ്മ​ദ്, ബ​ഷീ​ര്‍ തൂ​വാ​രി​ക്ക​ല്‍, കെ​വി ബോ​ബ​ന്‍, പ്ര​ദീ​പ് പി​ള്ള എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national athelatics-qatar news
News Summary - national athelatics-qatar news
Next Story