Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ വി​ലാ​സം...

ദേ​ശീ​യ വി​ലാ​സം ര​ജി​സ്ട്രേ​ഷ​ൻ: മെ​ട്രാ​ഷ് -2 സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം

text_fields
bookmark_border
ദേ​ശീ​യ വി​ലാ​സം ര​ജി​സ്ട്രേ​ഷ​ൻ: മെ​ട്രാ​ഷ് -2 സൗ​ക​ര്യം  പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം
cancel

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ മേ​ൽ​വി​ലാ​സ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​പ​ടി​ക​ൾ മെ​ട്രാ​ഷ്-2 മൊ​ബൈ​ൽ ആ​പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, നി​യ​മ​പ​ര​മാ​യ വ്യ​ക്തി​ക​ള​ട​ക്കം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും ത​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സം അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ (2020 ജൂ​ലൈ 26 വ​രെ) നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഖ​ത്ത​ർ ഐ​ഡി​യു​ള്ള മു​ഴു​വ​ൻ പേ​രും പ്ര​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്.

നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ 10,000 റി​യാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും. മാ​ത്ര​മ​ല്ല, ബോ​ധ​പൂ​ർ​വം തെ​റ്റാ​യ വി​വ​രം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നും ഇ​തേ തു​ക പി​ഴ​യീ​ടാ​ക്കും. മെ​ട്രാ​ഷ്-2 മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കാ​നാ​കും. സ്​​പോ​ൺ​സ​റി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ധാ​രാ​ളം ഡാ​റ്റ ഇ​തി​ന​കം ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യ​തി​നാ​ൽ ഭാ​വി​യി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വി​ലാ​സം ന​വീ​ക​ര​ണ​മു​ൾ​പ്പെ​ടെ മ​റ്റ് നി​ര​വ​ധി പ്ര​യോ​ജ​ന​ങ്ങ​ളു​മു​ണ്ട്.

മെ​ട്രാ​ഷ് 2 ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​രെ േപ്രാ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലു​ള്ള സിം​കാ​ർ​ഡ് മു​ഖേ​ന​യാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ മെ​ട്രാ​ഷ്-2 മു​ഖേ​ന ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ ക​മ്പ​നി​ക​ളു​ടെ സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കാ​നാ​കും.

ക​മ്പ​നി​ക​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നെ​ടു​ക്കാം
300ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ളാ​ണെ​ങ്കി​ൽ മു​ൻ​കൂ​ട്ടി അ​വ​സ​രം ഉ​റ​പ്പു​വ​രു​ത്തി വേ​ണം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ. ക​മ്പ​നി​യി​ലെ പി.​ആ​ർ.​ഒ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ ത​ല​വ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ഔ​ദ്യോ​ഗി​ക ലെ​റ്റ​ർ സ​ഹി​തം സേ​വ​ന കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ക​യും ദേ​ശീ​യ വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ഏ​കോ​പി​ച്ച് അ​പ്പോ​യി​ൻ​റ്​​മ​െൻറ് എ​ടു​ക്കു​ക​യും വേ​ണം. ക​മ്പ​നി​ക​ളി​ൽ മു​ന്നൂ​റി​ൽ താ​ഴെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും 20 മു​ത​ൽ 30വ​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ച്ചു​ക​ളാ​യി സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി ര​ജി​സ്​േ​ട്ര​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ക​മ്പ​നി​യി​ലെ പി.​ആ​ർ.​ഒ ഫോ​മു​ക​ളും ജീ​വ​ന​ക്കാ​രെ​യു​മാ​യി സേ​വ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണം. തൊ​ഴി​ലാ​ളി​ക​ൾ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ന് മു​ന്നി​ൽ വെ​ച്ചാ​യി​രി​ക്ക​ണം ഫോ​മി​ൽ ഒ​പ്പി​ടേ​ണ്ട​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള സേ​വ​ന കേ​ന്ദ്രം ക​മ്പ​നി തി​ര​ഞ്ഞെ​ടു​ക്കാം.

താ​മ​സി​ക്ക​ല്ലേ... പ​തി​നാ​യി​രം പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രും!
2020 ജൂ​ലൈ 26ന് ​മു​മ്പ് നി​ർ​ബ​ന്ധ​മാ​യും ദേ​ശീ​യ മേ​ൽ​വി​ലാ​സ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ 10,000 റി​യാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും. മാ​ത്ര​മ​ല്ല, ബോ​ധ​പൂ​ർ​വം തെ​റ്റാ​യ വി​വ​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്നും ഇ​തേ തു​ക പി​ഴ​യാ​യി ഇൗ​ടാ​ക്കും. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ മ​നഃ​പൂ​ർ​വ​മോ അ​ല്ലാ​തെ​യോ ന​ൽ​കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി ആ ​തെ​റ്റാ​യ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ആ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്താ​ൽ പി​ഴ ബാ​ധ​ക​മാ​ണ്.

വി​ലാ​സം പൂ​രി​പ്പി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു. ഡാ​റ്റ പൂ​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് എ​ല്ലാ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക. വൈ​ദ്യു​തി ന​മ്പ​റി​നാ​യി ഒ​രു കോ​ള​മു​ണ്ട്. അ​ത് ശ​രി​യ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് സ്​​ഥി​രീ​ക​ര​ണ സ​ന്ദേ​ശം ല​ഭി​ക്കി​ല്ല- ഏ​കീ​കൃ​ത സേ​വ​ന വ​കു​പ്പി​ലെ ഫ​സ്​​റ്റ്​ ല​ഫ്റ്റ​ന​ൻ​റ് സ​യീ​ദ് ഖാ​തി​ര്‍ അ​ല്‍കു​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ളി​ലെ മാ​തൃ​കാ​പ​ര​മാ​യ മാ​റ്റ​മാ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മ​മെ​ന്ന് പൊ​തു​സു​ര​ക്ഷാ വ​കു​പ്പി​ലെ ദേ​ശീ​യ മേ​ൽ​വി​ലാ​സ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ അ​ബ്്ദു​ല്ല സാ​യി​ദ് അ​ൽ​സ​ഹ്​​ലി പ​റ​ഞ്ഞു. വി​വി​ധ സേ​വ​ന ദാ​താ​ക്ക​ളി​ൽ​നി​ന്ന് സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത സു​ഗ​മ​മാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. വ്യ​ക്​​തി​പ​ര​വും പൊ​തു​താ​ൽ​പ​ര്യ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളി​ലേ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​മാ​യി ഇ​തു മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsnational address registration
News Summary - national address registration-qatar-gulf news
Next Story