Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ മരിച്ച...

ഖത്തറിൽ മരിച്ച നാ​സ​റി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
ഖത്തറിൽ മരിച്ച നാ​സ​റി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്
cancel

ദോ​ഹ: സെ​പ്റ്റം​ബ​ർ 16ന് ​ഖ​ത്ത​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച തൃ​ശൂ​ർ പെ​രി​ഞ്ഞ​നം സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​റി​​ന്റെ മൃ​ത​ദേ​ഹം ആ​ഴ്ച​ക​ൾ നീ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​ൽ വ​ക്റ​യി​ലെ ഉം ​സ​ഈ​ദ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് ക​ത്തി​ക്ക​രി​ഞ്ഞ നാ​സ​റി​ന്റെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു ഹ​മ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച​ത്. തി​രി​ച്ച​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കി​യ​ത്. നാ​ട്ടി​ൽ നി​ന്നും ദോ​ഹ​യി​ലെ​ത്തി​യ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് നി​യാ​സി​ന്റെ ഡി.​എ​ൻ.​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​ഫ​ലം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ​തി​ങ്ക​ളാ​ഴ്ച​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

നൗ​ഷാ​ദ് ഒ​ലി​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൾ​ച​റ​ൽ ഫോ​റം റീ​പാ​ട്രി​യേ​ഷ​ൻ ടീ​മി​ന്റെ മൂ​ന്നാ​ഴ്ച നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ സാ​ധി​ച്ച​ത്. ഭാ​ര്യ​യും സ​ഹോ​ദ​ര​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം നാ​ട്ടി​ലേ​ക്കു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Nasser's body, who died in Qatar will be returned to India
Next Story