Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാസർ അൽ ഖിലൈഫി വീണ്ടും...

നാസർ അൽ ഖിലൈഫി വീണ്ടും യുവേഫ ഉന്നതസമിതിയിലേക്ക്

text_fields
bookmark_border
നാ​സ​ർ അ​ൽ ഖി​ലൈ​ഫി
cancel
camera_alt

നാ​സ​ർ അ​ൽ ഖി​ലൈ​ഫി

ദോ​ഹ: യൂ​റോ​പ്യ​ൻ ക്ല​ബ് അ​സോ​സി​യേ​ഷ​ൻ (ഇ.​സി.​എ) അ​ധ്യ​ക്ഷ​നും പാ​രി​സ് സെൻറ്​ ജെ​ർ​മെ​യ്ൻ (പി.​എ​സ്.​ജി) പ്ര​സി​ഡ​ൻ​റു​മാ​യ നാ​സ​ർ അ​ൽ ഖി​ലൈ​ഫി​യെ യു​വേ​ഫ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക് വീ​ണ്ടും നി​യ​മി​ച്ചു. 2028 വ​രെ​യാ​ണ് നി​യ​മ​നം.പാ​രി​സി​ൽ ചേ​ർ​ന്ന 48ാമ​ത് യു​വേ​ഫ കോ​ൺ​ഗ്ര​സി​ലാ​ണ് അ​ൽ ഖി​ലൈ​ഫി​യെ ഐ​ക​ക​ണ്‌​ഠ്യേ​ന തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഖി​ലൈ​ഫി​ക്കൊ​പ്പം അ​ത്‌​ല​റ്റി​ക്കോ മ​ഡ്രി​ഡ് സി.​ഇ.​ഒ​യും ഇ.​സി.​എ ബോ​ർ​ഡ് അം​ഗ​വു​മാ​യ മി​ഗ്വേ​ൽ ഏ​ഞ്ച​ൽ ഗി​ൽ മാ​രി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.യു​വേ​ഫ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യി അ​ൽ ഖി​ലൈ​ഫി​യെ​യും ഗി​ൽ മാ​രി​നെ​യും അം​ഗീ​ക​രി​ച്ച് കൊ​ണ്ടു​ള്ള ഇ.​സി.​എ ബോ​ർ​ഡ്​ വോ​ട്ടെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്ര​ധാ​ന നി​യ​മ​നം.നി​ല​വി​ൽ അ​ഞ്ഞൂ​റോ​ളം ക്ല​ബു​ക​ൾ അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യു​ണ്ട്.

യു​വേ​ഫ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ 2028 വ​രെ ഇ.​സി.​എ ബോ​ർ​ഡ് അം​ഗം ഗി​ൽ മാ​രി​നൊ​പ്പം നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത് വ​ലി​യ അം​ഗീ​കാ​ര​വും ബ​ഹു​മ​തി​യു​മാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്നെ​ന്നും അ​ൽ ഖി​ലൈ​ഫി പ​റ​ഞ്ഞു.

പ്ര​ഫ​ഷ​ന​ൽ ക്ല​ബ് ഫു​ട്‌​ബാ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും യൂ​റോ​പ്യ​ൻ കാ​യി​ക മാ​തൃ​ക എ​ല്ലാ​വ​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും യു​വേ​ഫ​യു​മാ​യി കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNasser Al Khilaifi
News Summary - Nasser Al Khilaifi returns to the UEFA Executive Committee
Next Story