Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യ​മേ​ഖ​ല​ക്ക്...

ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് ച​രി​ത്ര​നി​മി​ഷം; ന​സീം സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
Naseem Surgical Center launched in Doha
cancel
camera_alt

ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡ​റാ​യ ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ പു​തി​യ സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഖ​ത്ത​ർ യു​നൈ​റ്റ​ഡ് റി​പ്പ​ബ്ലി​ക് ഓ​ഫ് താ​ൻ​സ​നി​യ അം​ബാ​സ​ഡ​ർ ഡോ. ​മ​ഹ​ദി ജു​മാ മാ​ലിം, ന​സീം എം.​ഡി 33 ഹോ​ൾ​ഡി​ങ് സി.​എം.​ഡി വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​മു​നീ​ർ അ​ലി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സ​മീ​പം

ദോ​ഹ: ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ച​രി​ത്ര നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി ന​സീം സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര ശ​സ്ത്ര​ക്രി​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പ് ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജ​നു​വ​രി ഒ​മ്പ​തി​ന് സി ​റി​ങ് റോ​ഡി​ലാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡ​റാ​യ ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ പു​തി​യ സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​ർ യു​നൈ​റ്റ​ഡ് റി​പ്പ​ബ്ലി​ക് ഓ​ഫ് താ​ൻ​സ​നി​യ അം​ബാ​സ​ഡ​റാ​യ ഡോ. ​മ​ഹ​ദി ജു​മാ മാ​ലിം, ന​സീം എം.​ഡി 33 ഹോ​ൾ​ഡി​ങ് സി.​എം.​ഡി വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​മു​നീ​ർ അ​ലി ഇ​ബ്രാ​ഹിം, ന​സീം ജി.​എം-​ഓ​പ​റേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​റി, ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, സ​ർ​ജി​ക്ക​ൽ യൂ​റോ​ള​ജി, ഇ.​എ​ൻ.​ടി, ഓ​റ​ൽ ആ​ൻ​ഡ് മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി, ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി​യി​ൽ ഇ​ൻ​വേ​സി​വ് ഡ​യ​ഗ്നോ​സ്റ്റി​ക് പ്രൊ​സീ​ജ്യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​തി​ന​ഞ്ചി​ല​ധി​കം ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ജി​ക്ക​ൽ ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 100ല​ധി​കം സ​ർ​ജ​റി​ക​ൾ ന​സീം സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ ചെ​യ്ത് ന​ൽ​കും.

ന​സീം സ​ർ​ജി​ക്ക​ൽ സെ​ന്റ​റി​ലെ സ​ർ​ജി​ക്ക​ൽ ടീ​മി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​​പ്പോ​ൾ

ഖ​ത്ത​റി​ൽ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ന​സീം, ഓ​രോ മാ​സ​വും 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 80,000 പേ​ർ​ക്ക് ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു. ന​സീ​മി​ന്റെ ഏ​ഴു ശാ​ഖ​ക​ളാ​ണ് ഖ​ത്ത​റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡ​ർ എ​ന്ന​നി​ല​യി​ൽ ന​സീം, പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി ന​സീം ആ​ദ്യ​ത്തെ മൊ​ബൈ​ൽ ഡെ​ന്റ​ൽ യൂ​നി​റ്റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ന​സീ​മി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ജി​ക്ക​ൽ സെ​ന്റ​റി​ന്റെ ആ​രം​ഭം മു​ത​ൽ​ക്കൂ​ട്ടാ​വും.

സ​ർ​ജി​ക്ക​ൽ സെ​ന്റ​റി​ലൂ​ടെ, സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ​നി​ന്ന് വ​രെ രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യി ശു​ശ്രൂ​ഷി​ച്ച് എ​ളു​പ്പ​ത്തി​ൽ സു​ഖ​പ്പെ​ടു​ത്താ​നാ​വും. സു​സ​ജ്ജ​മാ​യ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, ഏ​ഴ് പോ​സ്റ്റ്-​ഓ​പ​റേ​റ്റി​വ് കി​ട​ക്ക​ക​ൾ, കൊ​ളോ​നോ​സ്കോ​പ്പി, എ​ൻ​ഡോ​സ്കോ​പ്പി സ്യൂ​ട്ട്, അ​ന​സ്തേ​ഷ്യ​ക്കു മു​മ്പും ശേ​ഷ​വും റൂ​മു​ക​ൾ, സി.​ടി സ്കാ​ൻ, എം.​ആ​ർ.​ഐ, എ​ക്സ്റേ, യു.​എ​സ്.​ജി എ​ന്നി​വ​യി​ലൂ​ടെ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യു​ള്ള പ്രൈ​വ​റ്റ് റൂ​മു​ക​ൾ, മി​നി​മ​ലി ഇ​ൻ​വേ​സി​വ് സ​ർ​ജ​റി​ക്കു​ള്ള ലാ​പ്രോ​സ്കോ​പ്പി, വെ​ന്റി​ലേ​റ്റ​ർ സി.​എ​സ്.​എ​സ്.​ഡി സ​പ്പോ​ർ​ട്ട്, പൂ​ർ​ണ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ ല​ബോ​റ​ട്ട​റി എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​മ​ഗ്ര​മാ​യ ശ​സ്ത്ര​ക്രി​യ പ​രി​ച​ര​ണം ന​സീം ഉ​റ​പ്പു​ന​ൽ​കു​ന്നു.

ഏ​റ്റ​വും സ​മീ​പ​ത്തു​ള്ള ക്ലി​നി​ക് എ​ന്ന​രീ​തി​യി​ൽ എ​ളു​പ്പ​ത്തി​ൽ ഇ​വി​ടെ​യെ​ത്താം. എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​തി​നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ, വി​ദ​ഗ്ദ്ധ​രാ​യ മെ​ഡി​ക്ക​ൽ ടീ​മി​നൊ​പ്പം രോ​ഗി​ക​ളു​ടെ​യും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ന​സീം ശ്ര​മി​ക്കു​ന്നു.

‘ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ഏ​റ്റ​വും മി​ക​ച്ച വൈ​ദ്യ​പ​രി​ച​ര​ണം ന​ൽ​കു​ക എ​ന്ന​തി​ലാ​ണ് ന​സീം ഹെ​ൽ​ത്ത്‌ കെ​യ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്. ന​സീം സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ ശ​സ്ത്ര​ക്രി​യ മി​ക​വി​ലൂ​ടെ ഏ​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല’-​ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ് പ​റ​ഞ്ഞു.

ന​സീം ജി.​എം-​ഓ​പ​റേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് ഷാ​ന​വാ​സും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ന​സീം ഹെ​ൽ​ത്ത്‌​കെ​യ​ർ ജി.​എം-​സ്ട്രാ​റ്റ​ജി ഡോ. ​മു​നീ​ർ അ​ലി ഇ​ബ്രാ​ഹിം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ർ​ജി​ക്ക​ൽ സെ​ന്റ​ർ ലോ​ഞ്ച്. ദോ​ഹ​യി​ലെ വെ​സ്റ്റി​ൻ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഓ​പ്പ​ണി​ങ് ഇ​വ​ന്റ്. ച​ട​ങ്ങി​ൽ ഖ​ത്ത​ർ യു​നൈ​റ്റ​ഡ് റി​പ്പ​ബ്ലി​ക് ഓ​ഫ് താ​ൻ​സ​നി​യ അം​ബാ​സ​ഡ​റാ​യ ഡോ. ​മ​ഹ​ദി ജു​മാ മാ​ലിം ന​സീം സ​ർ​ജി​ക്ക​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി, താ​ൻ​സ​നി​യ, സു​ഡാ​ൻ, ​സോ​മാ​ലി​യ, സി​റി​യ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി എം​ബ​സി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ന​സീം സീ​നി​യ​ർ മാ​നേ​ജ​ർ ഹാ​ഷിം ഇ​ർ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsNaseem Surgical Center
News Summary - Naseem Surgical Center launched in Doha
Next Story