നസീം ഹ്യൂമൻസ് രക്തദാന ക്യാമ്പ്
text_fieldsനസീം ഹ്യൂമൻസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: സാമൂഹികക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന നസീം ഹെൽത്ത് കെയറിന്റെ സന്നദ്ധസംഘടനയായ ‘നസീം ഹ്യൂമൻസ്’ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. നസീം ഹ്യൂമൻസ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 200ഓളം പേർ പങ്കെടുത്തു. നസീം ഹ്യൂമൻസ് സന്നദ്ധ പ്രവർത്തകരും ഹമദ് മെഡിക്കൽ കോർപ്പറേഷൻ ജീവനക്കാരും നേതൃത്വം നൽകി.
നസീം ഹെൽത്ത് കെയറിന്റെ സാമൂഹികക്ഷേമ പദ്ധതികളിൽ ചുവടുവയ്പ്പായിരുന്നു നസീം ഹ്യൂമൻസ് രക്തദാന ക്യാമ്പ്. സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളിലൂടെ ഖത്തർ സി.എസ്.ആർ. സമിറ്റ് 2025ൽ ബെസ്റ്റ് സി.എസ്.ആർ. ഇനിഷ്യേറ്റീവ് ഇൻ ഹെൽത്ത് കെയർ എന്ന ബഹുമതി നേടാനും കഴിഞ്ഞിരുന്നു.

