നസീം ഹെൽത്ത് കെയറിന് ഖത്തർ സി.എസ്.ആർ അംഗീകാരം
text_fieldsഖത്തർ സി.എസ്.ആർ സമ്മിറ്റിന്റെ പുരസ്കാരം നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ് ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തർ സി.എസ്.ആർ സമ്മിറ്റിൽ നസീം ഹെൽത്ത് കെയറിന് ശസ്ത്രക്രിയ സഹായക സംരംഭ അംഗീകാരം. ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ മാനദണ്ഡമാക്കാതെ, ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയ പരിചരണം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
ആരോഗ്യ സംരക്ഷണത്തോടുള്ള നസീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിച്ച ഈ സംരംഭം ഖത്തറിലുടനീളമുള്ള നൂറുകണക്കിന് ജീവിതങ്ങളെ ഇതിനോടകം സഹായിച്ചിട്ടുണ്ട്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിൽ അടിയുറച്ച് നിൽക്കുന്ന പ്ലാറ്റ്ഫോമുകളിലൊന്ന് എന്ന ഈ അംഗീകാരം ഒരു നാഴികക്കല്ല് മാത്രമല്ല, ഒരു ധാർമികത കൂടിയാണ്. രോഗത്തില്‍നിന്ന് മുക്തി നേടുക എന്നത് ഒരാളുടെ അടിസ്ഥാന അവകാശമാണ്, മറിച്ച് അതൊരു ആനുകൂല്യമല്ലെന്ന് സി.എം.ഡി 33 ഹോൾഡിങ്സിന്റെയും നസീം ഹെൽത്ത്കെയറിന്റെയും എം.ഡിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് മിയാൻദാദ് പറഞ്ഞു.
ചെറിയ കാരുണ്യ പ്രവൃത്തി ഒരു വലിയ ചലനം സൃഷ്ടിക്കുന്നതിലും, ഈ ഒരു സംരംഭം വ്യക്തി- സംഘടനകള്‍ക്ക് പകര്‍ത്തിയെടുക്കാന്‍ പറ്റുന്നൊരു മോഡലായി മാറുന്നതിലും ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. അനുകമ്പയില്നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. അതുകൊണ്ടുതന്നെ ഈ അംഗീകാരം തിരികെ നല്‍കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നതാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡേ കെയർ സർജറിയിൽ ലോകോത്തര നിലവാരം നൽകുന്ന സ്ഥാപനം എന്ന നിലയിൽ, നസീം ഹെൽത്ത് കെയർ ആരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മെഡിക്കൽ പ്രഫഷനലുകളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ എല്ലാവർക്കുമായി അംഗീകാരം സമർപ്പിക്കുന്നതായി നസീം മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

