നസീം ഹെൽത്ത് കെയറിന് സി.എ.പി അക്രഡിറ്റേഷൻ
text_fieldsനസീം ഹെൽത്ത് കെയർ മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സുപ്രധാന നേട്ടവുമായി നസീം ഹെൽത്ത് കെയർ. അൽ വക്റയിലെ നസീം മെഡിക്കൽ സെന്ററിലുള്ള ലബോറട്ടറിക്ക് ലോകപ്രശസ്തമായ കോളജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സ് (സി.എ.പി) അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചു.
രോഗനിർണയത്തിലെ കൃത്യതയിലും സുരക്ഷയിലും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയിലാണ് നസീം ഹെൽത്ത് കെയർ ഇടംപിടിച്ചത്. ലബോറട്ടറി മെഡിസിൻ രംഗത്തെ ഗുണനിലവാര സർട്ടിഫിക്കറ്റുകളിൽ ഒന്നാണ് സി.എ.പി. ലബോറട്ടറിയിലെ ജീവനക്കാരുടെ യോഗ്യത, പരിശോധന രീതികൾ, ഉപകരണങ്ങളുടെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ചതിനു ശേഷമാണ് അംഗീകാരം നൽകുന്നത്.
തങ്ങളുടെ സേവനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ജി.എം (ഓപറേഷൻസ്) ബാബു ഷാനവാസും, ജി.എം (സ്ട്രാറ്റജി) ഡോ. മുനീർ അലി ഇബ്രാഹിമും വ്യക്തമാക്കി. ഈ നേട്ടത്തിലൂടെ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ നസീം ഹെൽത്ത് കെയറിന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതായി മാറുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് സ്ഥാപനമെന്നും അധികൃതർ അറിയിച്ചു.വാർത്തസമ്മേളനത്തിൽ പത്തോളജിസ്റ്റ് ഡോ. മഹിയ, മെഡിക്കൽ ഡയറക്ട്ടർ ഡോ. ലീനസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

