Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് വൃക്ഷത്തൈകളുമായി നസീം ഹെൽത്ത് കെയർ ഗ്രൂപ് കമ്പനി

text_fields
bookmark_border
വിദ്യാർഥികൾക്ക് വൃക്ഷത്തൈകളുമായി നസീം ഹെൽത്ത് കെയർ ഗ്രൂപ് കമ്പനി
cancel
camera_alt

ന​സീം ഹെ​ൽ​ത്ത്​ കെ​യ​ർ മാ​തൃ ക​മ്പ​നി​യാ​യ ‘​തേ​ർ​ട്ടി ത്രീ ​ഹോ​ൾ​ഡി​ങ്​​സ്​’​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വൃ​ക്ഷ​ത്തൈ വി​ത​ര​ണം കൊ​ച്ചി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ നി​ർ​വ​ഹി​ക്കു​ന്നു 

Listen to this Article

ദോഹ: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു ഭാരതീയ വിദ്യാഭവൻ സ്കൂളും നസീം ഹെൽത്ത് കെയർ ഹോൾഡിങ് കമ്പനി ആയ 33 ഹോൾഡിങ്സും സംയുക്തമായി കേരളത്തിലെ വിദ്യാർഥികൾക്ക് 1000 വൃക്ഷത്തൈകൾ നൽകി. കൊച്ചി നഗരത്തിലും പരിസരത്തുമായി നൂറുകണക്കിനു മരങ്ങൾ വെച്ചുപിടിപ്പിച്ചതിനു പുറമെയാണിത്.

ഇന്ത്യക്കകത്തും പശ്ചിമേഷ്യയിലും ആഫ്രിക്കയിലുമായി ആരോഗ്യപരിരക്ഷണം, വ്യാപാരം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന '33 ഹോൾഡിങ്സ്'പരിസ്ഥിതി സൗഹാർദ ബിസിനസ് പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈ വിതരണത്തിന് ഭവൻസുമായി കൈകോർത്തത്.

ഏതു പദ്ധതിയും അതിന്റെ അടിത്തറയിൽനിന്നാണ് പരിപോഷിപ്പിച്ചെടുക്കേണ്ടതെന്നും നമ്മുടെ ഭാവിവാഗ്ദാനങ്ങൾ എന്ന നിലയ്ക്ക് വിദ്യാർഥികളുമായി കൈകോർക്കുകയാണ് അതിനുള്ള നല്ല വഴിയെന്നും തേർട്ടി ത്രീ ഹോൽഡിങ്‌സ് സി.എം.ഡിയും നസീം ഹെൽത്ത്‌ കെയർ മാനേജിങ് ഡയറക്ടറുമായ വി.പി. മിയാൻദാദ് പറഞ്ഞു. പൊതു ലക്ഷ്യമായ ഹരിത ഭൂമിക്കു വേണ്ടി ഭവൻസുമായി കൈകോർത്തതും പ്രചോദനാത്മകമായ ടീം വർക്കും പദ്ധതി സാർഥകമാണെന്ന് തെളിയിക്കുന്നു. സി.എസ്.ആർ പരിപാടികൾ ഉൾപ്പെടെ സ്ഥാപനം ഭാവിയിൽ ഹരിത പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ബിസിനസ് പൂർണമായും സുസ്ഥിര കാർബൺ വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യം. സുസ്ഥിര പദ്ധതികൾ ഉൾക്കൊള്ളുന്നതിനായി ഇടപാടുകാരെ സഹായിക്കുക എന്നതു മുതൽ ഭാവിയിലെ മാറ്റത്തിനായി വ്യാപാര മേഖലയിലെ മറ്റുള്ളവർക്കും വിദ്യാർഥികൾക്കും ഉൾക്കാഴ്ച നൽകുകയെന്നതും പദ്ധതിയിടുന്നു.

വരാനിരിക്കുന്ന കാർബൺ വിമുക്ത യുഗത്തിൽ 33 ഹോൾഡിങ്സ് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ഹരിത ഭൂമിക്കായുള്ള പ്രവർത്തനങ്ങളിൽ ചാലകശക്തിയാവുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsNaseem Healthcare Group Company
News Summary - Naseem Healthcare Group Company with tree saplings for students
Next Story