നസീം ഹയാത്ത് മൊബൈൽ ആപ്പ് പുറത്തിറക്കി
text_fieldsനസീം ഹെൽത്ത് കെയർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ലോഞ്ച് ചെയ്യുന്നു, നസീം ഹെൽത്ത് കെയർ എം.ഡി മുഹമ്മദ് മിയാൻദാദ് സമീപം (ഇടത്ത്), നസീം ഹെൽത്ത് കെയർ ജീവനക്കാരെ ആദരിച്ചപ്പോൾ
ദോഹ: നസീം ഹെൽത്ത് കെയർ പുറത്തിറക്കിയ ‘നസീം ഹയാത്ത് മൊബൈൽ ആപ്പ്’ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. രോഗികൾക്ക് ചികിത്സ ബുക്കിങ് സൗകര്യം, ലാബ് /മെഡിക്കൽ റിപ്പോർട്ടുകളുടെ ആക്സസ്, ഡോക്ടർ ഡയറക്ടറി, സുരക്ഷിതമായ ആരോഗ്യ രേഖകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കിയാണ് നസീം ഹെൽത്ത് കെയർ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'നസീം ഹയാത്ത്' മൊബൈൽ ഡിസൈൻ ചെയ്തിരിക്കുന്നത്. തുടർന്ന് ആപ്പിന്റെ ലൈവ് ഡെമോയും ചടങ്ങിൽ നടന്നു. ചടങ്ങിൽ രോഗികളുടെ ക്ഷേമത്തിനും ആരോഗ്യ സംരക്ഷണ മേഖലയിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നസീമിന്റെ ശ്രമങ്ങളെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രശംസിച്ചു. നസീം ഹെൽത്ത് കെയർ എം.ഡി മുഹമ്മദ് മിയാൻദാദ്, ജി.എം സ്ട്രാറ്റജി ആൻഡ് പ്ലാനിങ് ഡോ. മുനീർ അലി ഇബ്രാഹിം, ജി.എം ഓപറേഷൻസ് ബാബു ഷാനവാസ്, സി.എഫ്.ഒ ഹാഷിം ഇർഷാദ്, എ.ജി.എം ഓപറേഷൻസ് പി.കെ. റിഷാദ് തുടങ്ങിയവർ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ, നസീം ഹെൽത്ത് കെയർ ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നസീം ഹെൽത്ത് കെയറിന്റെ മൾട്ടി-സ്പെഷാലിറ്റി വിഭാഗങ്ങൾ, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ആരോഗ്യ പരിപാലനത്തിനായി പുതുതായി ഉൾപ്പെടുത്തിയ സാങ്കേതികവിദ്യകൾ എന്നിവ മുഖ്യാതിഥികൾ സന്ദർശിച്ചു. തുടർന്ന്, കഴിഞ്ഞ 20 വർഷങ്ങളായി നസീം ഹെൽത്ത് കെയർ ഖത്തറിൽ ഒരുക്കിയ സേവനങ്ങൾ, സമൂഹിക -ആരോഗ്യ രംഗത്തെ നിർണായക സംഭാവനകൾ, നേട്ടങ്ങൾ എന്നിവ വിശദീകരിക്കുകയും ചെയ്തു. നസീം ഹെൽത്ത് കെയറിന്റെ വളർച്ചക്കും സേവനമികവിനും നിർണായക സംഭാവനകൾ നൽകിയ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

