നസീം ഡെന്റൽസെന്റർ ദന്തപരിശോധനാ ക്യാമ്പ് 26ന്
text_fieldsദോഹ: ദന്തപരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡെന്റൽ ക്യാമ്പുമായി നസീം ഡെന്റൽ സെന്റർ. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന സൗജന്യ ഡെന്റൽ ക്യാമ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെ അസീസിയ, മുൻതസ എന്നിവടങ്ങളിലെ നസീം ഡെന്റൽ സെന്ററുകളിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി പെടോടോന്റിക്, പ്രോസ്തോഡോന്റിക്, ജനറൽ ഡെന്റൽ ഡോക്ടർ എന്നിവരുടെ സൗജന്യ ചികിത്സ ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മുൻതസ (3330 0115), അസീസിയ (3038 2974) ബന്ധപ്പെടാവുന്നതാണ്.

