നസീം അൽ റബീഹ് ഗ്രൂപ്പ് രണ്ട് ശാഖകൾ കൂടി തുറക്കുന്നു
text_fieldsദോഹ: നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പ് അസീസിയയിലും റയ്യാനിലും പുതിയ രണ്ടു ശാഖകൾ കൂടി തുറക്കുന്നു. ദോഹയിലെ സെൻറ് രെജിസ് ഹോട്ടലിൽ ഇതുസംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പ് ഖത്തർ സി.ഇ.ഒ. ബാബു ഷാനവാസ്, ഗ്രൂപ്പ് ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, അൽ റയ്യാൻ ബ്രാഞ്ച് മെഡിക്കൽ ഡയറക്ടർ ഡോ.സുഷാന്ത് ഷെട്ടി എന്നിവർ പെങ്കടുത്തു. അൽ റയ്യാനിൽ നസീം അൽ റബീഹ് മെഡിക്കൽ സെൻററും അസീസിയയിൽ അൽ റബീഹ് ഡെൻറൽ സെൻററും ആണ് പുതുതായി ആരംഭിക്കുന്നത്. ഫെബ്രുവരി 16ന് വൈകുന്നേരം നാലിന് അൽ റയ്യാനിലെ പു തിയ ശാഖയിലാണ് ഉദ്ഘാടന ചടങ്ങ്. ഖത്തറിലെ വിവിധ കമ്മ്യൂണിറ്റികളിൽ ഉള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ചിലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക ഗ്രൂപ്പിെൻറ ലക്ഷ്യമാണ്. തൊഴിലാളികൾക്കും അർഹരായ മറ്റുള്ളവർക്കുമായി ചികിൽസക്കായി പ്രത്യേക പാക്കേജുകളും ഉണ്ട്.
അതിവേഗം വളർന്ന ഗ്രൂപ്പിെൻറ ലക്ഷ്യങ്ങളും ഭാവിവികസന പദ്ധതികളും വിശദീകരിച്ചു.
അത്യാധുനിക ചികിത്സ സംവിധാനങ്ങളാണ് ആശുപത്രികളിൽ ഉള്ളത്. ഒരു ഡേ കെയർ സർജറി സെൻററും അൽ വക്റയിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി സെൻററും അടക്കം മൂന്നു പുതിയ പദ്ധതികളാണ് ഗ്രൂപ്പ് പ്രധാനമായും തുടങ്ങുന്നത്. ഹൈപ്പർടെൻസിവ് ആൻഡ് മെറ്റബോളിക് ഡിസോർഡറുകൾ അടക്കം വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി പലതരത്തിലുള്ള ഹെൽത്ത് കെയർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ ആണ് ക്ലിനിക്കിെൻറ പ്രവർത്തന സമയം. വനിതാ റേഡിയോളജിസ്റ്റ് ഉള്ള റേഡിയോളജി ഡിപ്പാർട്മെൻറ് വിത്ത് എക്സ്റേ യൂണിറ്റ്, ഫാർമസി, ഒ.പി.ജി.എക്സ്റേ, അൾട്രാസോണോഗ്രാഫിയും ലബോറട്ടറിയും ഉൾപ്പടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സെൻറർ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ചിലവുകുറഞ്ഞതും ഗുണമേന്മയിൽ ഒട്ടും കുറവില്ലാത്തതുമായ സേവനങ്ങളാണ് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
