Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2026 9:01 PM IST Updated On
date_range 3 March 2026 9:03 PM ISTഇന്ത്യൻ പ്രവാസികളോടുള്ള കരുതൽ; ഖത്തർ അമീറിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsbookmark_border
ദോഹ: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. സംഭാഷണത്തിന്റെ തുടക്കത്തിൽ ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ച് ഖത്തർ അമീർ പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി.
നിലവിലെ അസാധാരണ സാഹചര്യങ്ങളിലും ഖത്തർ നൽകുന്ന കരുതലിനും പ്രത്രേക പരിഗണനക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മേഖലയിലെ സമീപകാല സൈനിക നീക്കങ്ങളിൽ ആശങ്ക പങ്കുവെച്ച നേതാക്കൾ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനമാണ്. സംഭവത്തിൽ അപലപിച്ച നരേന്ദ്ര മോദി ഖത്തറിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

