അബൂ സംറ അതിർത്തിയിൽ ലഹരിമരുന്ന് പിടികൂടി
text_fieldsപിടികൂടിയ ലഹരിവസ്തുക്കൾ
ദോഹ: അബൂസംറ അതിർത്തിവഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ ലാൻഡ് കസ്റ്റംസ് വിഭാഗം പിടികൂടി. 266.57 ഗ്രാം ഹഷീഷാണ് യാത്രക്കാരനിൽനിന്ന് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ പരിശോധന നടത്തിയതിനെ തുടർന്നായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
കര, വ്യോമ, കടൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരിലും ചരക്കുകളിലും പരിശോധന നടത്താൻ അത്യാധുനിക സംവിധാനങ്ങളാണ് അധികൃതർ ഉപയോഗിക്കുന്നത്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുത് എന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പും നൽകുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

