നാപ്സ് ഖത്തർ പത്താം വാർഷികം
text_fieldsനാപ്സ് ഖത്തർ പത്താം വാർഷിക പരിപാടിയിൽ ഒത്തുചേർന്നവർ
ദോഹ: കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തുകാരുടെ കൂട്ടായ്മയായ നടുവണ്ണൂർ ഏരിയ പ്രവാസി സംഘം (നാപ്സ് ഖത്തർ) പത്താം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്ത ആഘോഷപരിപാടി ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് റാഫി കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് ഇ.വി കരുവണ്ണൂർ സ്വാഗതം പറഞ്ഞു. തണൽ ഉള്ളിയേരി പ്രസിഡന്റ് റിയാസ് കുമ്മായപ്പുറത്ത്, അഡ്വ. സുനിൽകുമാർ ഉള്ളിയേരി, ഷാജി പാലാച്ചിയിൽ, നൗഫൽ തടത്തിൽ, ജസീൽ മാടായി എന്നിവർ ആശംസ നേർന്നു. നാപ്സ് ഖത്തർ ട്രഷറർ റഷീദ് തളിയാറമ്പത്ത് നന്ദി പറഞ്ഞു.
സൽമാൻ സി.കെ, റസാഖ് തണൽ, സമീർ കാവിൽ, ബക്കർ മേക്കോത്ത്, ഷമീർ ടി.പി. റംസാൽ, അരുൺ, റിയാസ് കെ, റസാഖ് കെ, റയീസ് സി.കെ, ഇർഷാദ് ഇല്ലത്ത് എന്നിവർക്കുള്ള ഉപഹാരം നൗഷാദ് മാതയോത്ത് കൈമാറി. പട്ടുറുമാൽ ഫെയിം അസൈൻ പട്ടാമ്പി, സിതാര കെ.എം.എസ് ഷൗക്കത്ത്, അഷ്റഫ് വാണിമേൽ എന്നിവർ നയിച്ച സംഗീത പരിപാടിയും ഷാക്കിർ അരക്കണ്ടിയുടെ നേതൃത്വത്തിൽ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.

