Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാപ്സ് ഖത്തർ അംഗങ്ങളെ...

നാപ്സ് ഖത്തർ അംഗങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തു

text_fields
bookmark_border
നാപ്സ് ഖത്തർ അംഗങ്ങളെ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തു
cancel
camera_alt

നാപ്സ് ഖത്തർ അംഗങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നതിൻെറ രേഖകൾ ഐ.സി.ബി.എഫ് അധികൃതർ ഏറ്റുവാങ്ങുന്നു

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ അംഗങ്ങൾക്കുവേണ്ടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തി. ഐ.സി.ബി.എഫ് നടത്തുന്ന ഇൻഷുറൻസ് പദ്ധതിയിലാണ്​ അംഗങ്ങളെ ചേർത്തിരിക്കുന്നത്​. ഇൻഷുറൻസിൽ ചേർന്ന അംഗങ്ങളുടെ രേഖകൾ ഐ.സി.ബി.എഫ് ഓഫിസിൽ നടന്ന ചടങ്ങിൽ നാപ്സ് ചെയർമാൻ കെ.പി. ജാഫറിൽനിന്ന്​ ഐ.സി.ബി.എഫ് പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ ഏറ്റുവാങ്ങി. ജൂട്ടാസ് പോൾ, സുബ്രഹ്മണ്യൻ, അബ്​ദുൽ റഊഫ് കൊണ്ടോട്ടി, നാപ്സ് ജനറൽ സെക്രട്ടറി ശാഹുൽ നന്മണ്ട, സോഷ്യൽ സർവിസ് വിങ്​ കൺവീനർ ബഷീർ നന്മണ്ട, കോഒാഡിനേറ്റർ എൻ. ഫെബിൻ എന്നിവർ സംബന്ധിച്ചു. പരസ്പര സഹായനിധി, മെംബേർസ് ബെനവലൻറ്​ ഫണ്ട്, മേഴ്സികിറ്റ് തുടങ്ങിയ പദ്ധതികൾ നാപ്സ് നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naps Qatarinsurance plan
Next Story