Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനല്ല നാടിനായി ഇ​വ​ർ...

നല്ല നാടിനായി ഇ​വ​ർ സൈ​​ക്കി​​ളി​​ൽ രാ​​ജ്യം ചു​റ്റുന്നു

text_fields
bookmark_border
നല്ല നാടിനായി ഇ​വ​ർ സൈ​​ക്കി​​ളി​​ൽ രാ​​ജ്യം ചു​റ്റുന്നു
cancel
camera_alt????????? ????? ????????? ???????????? ???? ???????????????? ????????? ?????????????? ?????? ????????????????????

ദോ​​ഹ: നല്ല കാര്യങ്ങൾ നാട്ടുകാരോട്​ പറഞ്ഞ്​ അ​​ബ്ദു​​ല്ല അ​​ൽ ഹ​​മ്മാ​​ദി​​യും ഫ്ര​​ഞ്ച് സുഹൃത്ത്​ പി​​യ​​റി ഡാ​​നി​​യ​​ലും സൈ​​ക്കി​​ളിൽ രാജ്യം ചുറ്റുന്നു. റോ​​ഡ് സു​​ര​​ക്ഷ​​യും ആ​​രോ​​ഗ്യ​​ക​​ര​​വും ക​​ർ​​മ​​നി​ര​​ത​​വു​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യും േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യാ​​ണ് 500 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള സൈ​​ക്കി​​ൾ സ​​വാ​രി​​യി​​ലൂ​​ടെ ഇവർ ല​​ക്ഷ്യം വെ​​ക്കു​​ന്ന​​ത്. വി​​വി​​ധ സ്​​​കൂ​​ളു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യും ഇവർക്കുണ്ട്. ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജി​​ൽ നി​​ന്നാ​​ണ് ഹ​​മ്മാ​​ദി​​യു​​ടെ​​യും ഡാ​​നി​​യ​​ലിെ​​ൻ​റ​​യും യാ​​ത്ര കഴിഞ്ഞ ദിവസം ആ​​രം​​ഭി​​ച്ചത്. ക​​താ​​റ​​യി​​ൽ നി​​ന്നും ദ​​ഖീ​​റ​​യി​​ലേ​​ക്ക് 80 കി​​ലോ​​മീ​​റ്റ​​റാ​​ണ് കഴിഞ്ഞ ദിവസം താ​​ണ്ടി​​യ​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ദി​ ​വ​​സേ​​ന 130 മു​​ത​​ൽ 160 കി​​ലോ​​മീ​​റ്റ​​ർ സ​​വാ​​രി​​ക്കാ​​ണ് തീ​​രു​​മാ​​നം. വെ​​ള്ളി​​യാ​​ഴ്ച ആ​​സ്​​​പ​​യ​​ർ സോ​​ണി​​ലാ​​ണ് സൈ​​ക്കി​​ൾ സ​​വാ​​രി​​യു​​ടെ ഫി​​നി​​ഷിം​​ഗ് പോ​​യ​​ൻ​​റ്. ഇതിനകം മൂന്ന്​ സ്​​​കൂ​​ളുകൾ ഇവർ സ​​ന്ദ​​ർ​​ശി​​ച്ച്​ കുട്ടികളോട്​ സംവദിച്ചു.


കു​​ട്ടി​​ക​​ളി​​ൽ നി​​ന്നു​​ള്ള വ​​ള​​രെ മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം മു​​ന്നോ​​ട്ടു​​ള്ള കു​​തി​​പ്പി​​ന് ഉൗർജ​​മാ​​കു​​മെ​​ന്നും ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​ക്ക് പു​​തു​​ത​​ല​​മ​​ുറയെ സ​​ജ്ജ​​മാ​​ക്കാ​​നാ​​കു​​ന്ന​​തി​​ൽ ഏ​​റെ അ​​ഭി​​മാ​ന​​മു​​ണ്ടെ​​ന്നും അ​​ൽ ഹ​​മ്മാ​​ദി പറഞ്ഞു. 60കാ​​ര​​നാ​​യ ഹ​​മ്മാ​​ദി കാ​​യി​​ക മേ​​ഖ​​ല​​യി​​ൽ ഖ​​ത്ത​​റി​​ലെ മി​​ക​​ച്ച മാ​​തൃ​​ക​​യാ​​ണ്. സം​​ല സൈ​​ക്കി​​ൾ റൈ​​ഡി​​ലെ ഏ​ ​റ്റ​​വും പ്രാ​​യം കൂ​​ടി​​യ മ​​ത്സ​​രാ​​ർ​​ഥി​​യെ​​ന്ന റെ​​ക്കോ​​ർ​​ഡ് ഇദ്ദേഹത്തിനാണ്. ജ​​പ്പാെ​​ൻ​​റ വ​​ട​​ക്ക് ഭാ​​ഗ​​ത്ത് നി​​ന്നും തെ​​ക്ക് ഭാ​​ഗ​​ത്തേ​​ക്ക് സൈ​​ക്കി​​ളി​​ൽ സ​​ഞ്ച​​രി​​ച്ച് റെ​​ക്കോ​​ർ​​ഡ് സ്​​​ഥാ​​പി​​ച്ചി​​ട്ടു​​മു​​ണ്ട് അ​​ദ്ദേ​​ഹം. 27 ദി​​വ​​സം കൊ​​ണ്ട് 4300 കി​ ​ലോ​​മീ​​റ്റ​​റാ​​ണ് അ​​ദ്ദേ​​ഹം താ​​ണ്ടി​​യ​​ത്. 37​കാ​​ര​​നാ​​യ പി​​യ​​റി ഡാ​​നി​​യ​​ൽ ഈ ​​വ​​ർ​​ഷ​​മാ​​ദ്യം ഖ​​ത്ത​​ർ കാ​​ൽ​​ന​​ട​​യാ​​യി ചു​​റ്റി​​യ സാ​​ഹ​​സി​​ക​​നാ​​ണ്. 477 കി​​ലോ​ മീ​​റ്റ​​റാ​​ണ് ഖ​​ത്ത​​റി​​ൽ താ​​മ​​സ​​ക്കാ​​ര​​നാ​​യ ഡാ​​നി​​യ​​ൽ രാ​​ജ്യം ചു​​റ്റാ​​നെ​​ടു​​ത്ത​​ത്. 2015ൽ ​​യൂ​​റോ​​പ്പി​​ൽ ന​​ട​​ന്ന ചാ​​രി​​റ്റി സൈ​​ക്ലിം​​ഗി​​നി​​ടെ​​യാ​​ണ് ഹ​​മ്മാ​​ദി​​യും ഡാ​​നി​​യ​​ലും പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsnalla naad cycle
News Summary - nalla naad cycle-qatar-qatar news
Next Story