Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനഹാൻ പ്രീമിയർ ലീഗ്​...

നഹാൻ പ്രീമിയർ ലീഗ്​ സമ്മാനവിതരണവും സംഗമവും ആറിന്​

text_fields
bookmark_border
നഹാൻ പ്രീമിയർ ലീഗ്​ സമ്മാനവിതരണവും സംഗമവും ആറിന്​
cancel

ദോഹ: നഹാൻ ക്രിക്കറ്റ്​ പ്രീമിയർ ലീഗിലെ (എൻ.പി.എൽ) ചാമ്പ്യൻമാർക്കുള്ള സമ്മാനവിതരണവും ടീം അംഗങ്ങളു​െട കുടുംബസംഗമവും ഏപ്രിൽ ആറിന്​ വെള്ളിയാഴ്​ച നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉംസലാലിലെ ബർസാൻ യൂത്ത്​ സ​​െൻററിൽ വൈകുന്നേരം ആറ്​ മുതലാണ്​ പരിപാടി. നഹാൻ​ പ്രീമിയർ ലീഗി​​​െൻറ ഒന്നാംസീസണി​​​െൻറ വൻവിജയത്തിന്​ ശേഷമാണ്​ രണ്ടാം സീസൺ നടത്തിയത്​. ആദ്യടൂർണമ​​െൻറിൽ ആകെ 10 ടീമുകളാണ്​ മൽസരിച്ചത്​. രണ്ടാമത്​ ടൂർണമ​​െൻറിൽ 28 ടീമുകളിലായി 650ഒാളം കളിക്കാർ ജഴ്​സിയണിഞ്ഞു. താഴെതട്ടിലുള്ള താരങ്ങൾക്ക്​ പ്രചോദനവും അംഗീകാരവും നൽകുകയെന്ന ലക്ഷ്യവുമായാണ്​ ടൂർണമ​​െൻറ്​ നടത്തുന്നത്​. കഴിഞ്ഞ ഒക്​ടോബറിൽ തുടങ്ങി മാർച്ച്​ 30നാണ്​ രണ്ടാം സീസൺ അവസാനിച്ചത്​. ഫൈനലിൽ യാസ്​ സ്​മാഷേഴ്​സ്​ ആണ്​ വിജയിച്ചത്​. ചാമ്പ്യൻസ്​ ബോയ്​സ്​ ആണ്​ രണ്ടാം സ്​ഥാനക്കാർ.

വെള്ളിയാഴ്​ച നടക്കുന്ന ചടങ്ങിൽ 175ഒാളം താരങ്ങൾക്കുള്ള വ്യക്​തിഗത ട്രോഫികളും സമ്മാനിക്കും. റോയൽ ഫിനിക്​സി​​​െൻറ ശ്രീലങ്കൻ താരം പിരദീപൻ ആണ്​ ടൂർണമ​​െൻറിലെ മികച്ച കളിക്കാരൻ. ജേയ്​ ആണ്​ മികച്ച ബാറ്റ്​സ്​മാൻ. ഇൻറർടെകി​​​െൻറ ടിനിൻ ആണ്​ മികച്ച ബൗളർ. ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്കൻ സ്വദേശികളായ കളിക്കാരാണ്​ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങിയത്​. ഖത്തറിലെ ട്രൂത്ത്​ ഗ്രൂപ്പാണ്​ എൻ.പി.എല്ലി​​​െൻറ പ്രായോജകർ. വെള്ളിയാഴ്​ച വൈകുന്നേരം ആറ്​ മണിക്ക്​ നടക്കുന്ന ചടങ്ങിൽ ട്രൂത്ത്​ ഗ്രൂപ്പ്​ മാനേജിംഗ്​ ഡയറക്​ടർ അബ്​ദുസമദ്​ പരിപാടി ഉദ്​ഘാടനം ചെയ്യും.ടൂർണമ​​െൻറ്​ സംഘാടകസമിതി അംഗം ബിലാൽ നവദ്​, ട്രൂത്ത്​ ഗ്രൂപ്പ്​ എം.ഡി. അബ്​ദുസമദ്​, ടൂർണമ​​െൻറ്​ ചെയർമാൻ അലി ഹസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNahan Premier League - Gulf News
News Summary - Nahan Premier League - Qatar Gulf News
Next Story