Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ടു​മു​റ്റം...

ന​ടു​മു​റ്റം വാ​ര്‍ഷി​കാ​ഘോ​ഷം ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
ന​ടു​മു​റ്റം വാ​ര്‍ഷി​കാ​ഘോ​ഷം ലോ​ഗോ പ്ര​കാ​ശ​നം
cancel
camera_alt

ന​ടു​മു​റ്റം പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ദോ​ഹ: വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ന​ടു​മു​റ്റം ഖ​ത്ത​ര്‍ പ​ത്താം വ​ര്‍ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ച്ച സം​ഘ​ട​ന, ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍ഷ​മാ​യി വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി. സ്ത്രീ​ക​ളു​ടെ ക​ഴി​വു​ക​ളും നേ​തൃ​ത്വ ശേ​ഷി​യും വ​ള​ര്‍ത്തു​ന്ന​തോ​ടൊ​പ്പം കു​ടും​ബ -സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​ഘ​ട​ന വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. പ​ത്താം വ​ര്‍ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളു​മാ​ണ്‌ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. “ശ​ക്തി​യു​ടെ​യും ശാ​ലീ​ന​ത​യു​ടെ​യും സ്ത്രീ​ത്വ​ത്തി​ന്റെ​യും ഒ​രു ദ​ശാ​ബ്ദം” എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക ലോ​ഗോ പു​റ​ത്തി​റ​ക്കി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ഷാ​ഫി ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ന​ടു​മു​റ്റം ഖ​ത്ത​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യാ​ണ് വാ​ർ​ഷി​ക ലോ​ഗോ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ല​ത​കൃ​ഷ്ണ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​ജ്‌​ല ന​ജീ​ബ്, ന​ടു​മു​റ്റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​ത്തി​മ ത​സ്നീം, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്‌​ന സാ​ക്കി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ന​ടു​മു​റ്റം സെ​ക്ര​ട്ട​റി​മാ​രാ​യ ജു​മാ​ന, ര​ജി​ഷ പ്ര​ദീ​പ്, ക​ൺ​വീ​ന​ർ​മാ​രാ​യ അ​ഹ്സ​ന ക​രി​യാ​ട​ന്‍, ജോ​ളി തോ​മ​സ്, ജ​മീ​ല മ​മ്മു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo releaseqatar​Anniversary celebrationnadumuttam qatar
News Summary - Nadutam Anniversary Celebration Logo Release
Next Story