ചൂരൽമലയെ ചേർത്തുപിടിച്ച് നടുമുറ്റം ഓണക്കള മത്സരം
text_fieldsനടുമുറ്റം ഓണക്കള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എം.എ.എം.ഒ കോളജ് അലുമ്നി
ടീമിന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ട്രോഫി സമ്മാനിക്കുന്നു
ദോഹ: വയനാട് ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളെ കളത്തിൽ ചിത്രീകരിച്ച് നടുമുറ്റം ഓണക്കള മത്സരം. ‘മാനവീയ കേരളം വയനാടിനൊപ്പം’ എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ രാത്രിയിൽ കുടുംബത്തിനു കാവൽ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേർത്തുകെട്ടിയ സൈനികനുമടക്കം കളങ്ങളിൽ നിറഞ്ഞു.
പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. പുനരുപയോഗ വസ്തുക്കളുപയോഗിച്ചുള്ള ഓണക്കളം കാഴ്ചക്കാരിലും വ്യത്യസ്ത അനുഭവമാണ് സൃഷ്ടിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്പോൺസർഷിപ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.
മത്സരത്തിൽ എം.എ.എം.ഒ അലുമ്നി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയൻസ് എജുക്കേഷൻ സെന്റർ മുഖ്യ പ്രായോജകരായി ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സയൻസ് എജുക്കേഷൻ സെന്റർ മാനേജിങ് ഡയറക്ടർ പ്രസീത് വടക്കേടത്ത്, ഗ്രാൻഡ്മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനം കൈമാറി.
നടുമുറ്റം പ്രസിഡന്റ് സന നസീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, റുബീന മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, കൺവീനർമാരായ സുമയ്യ തഹസീൻ, ഹുദ എസ്.കെ, നടുമുറ്റം മുൻ പ്രസിഡന്റ് സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജീന, ആബിദ സുബൈർ, ഖദീജാബി നൗഷാദ്, അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, വാഹിദ നസീർ, ഹനാൻ, മുബശ്ശിറ, ജമീല മമ്മു, നിജാന തുടങ്ങിയവർ നേതൃത്വം നൽകി. ബബീന ബഷീർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

