നടുമുറ്റം: സന നസീം പ്രസിഡൻറ്, ഫാത്വിമ തസ്നീം ജനറൽ സെക്രട്ടറി
text_fieldsസന നസീം ( പ്രസി.), ഫാത്തിമ തസ്നിം (ജന. സെക്ര.), റഹീന സമദ് (ട്രഷ.)
ദോഹ: ഖത്തറിലെ മലയാളി വനിതകൾക്കിടയിൽ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിന്റെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് -സന നസീം (തൃശൂർ), ജനറൽ സെക്രട്ടറി -ഫാത്തിമ തസ്നിം (കാസർകോട്), ട്രഷറർ റഹീന സമദ് (കോഴിക്കോട്) എന്നിവരാണ് മുഖ്യഭാരവാഹികൾ.
വൈസ് പ്രസിഡൻറുമാരായി നജ്ല നജീബ് കണ്ണൂർ (സംഘടന വകുപ്പ്), ലത കൃഷ്ണ വയനാട് (കല-കായികം), റുബീന മുഹമ്മദ് കുഞ്ഞി കാസർകോട് (കമ്യൂണിറ്റി സർവിസ്) എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി സിജി പുഷ്കിൻ തൃശൂർ (കമ്യൂണിറ്റി സർവിസ്), വാഹിദ സുബി മലപ്പുറം (പി.ആർ, മീഡിയ). വിവിധ വകുപ്പ് കൺവീനർമാരായി സുമയ്യ തഹ്സീൻ (തിരുവനന്തപുരം), എസ്.കെ. ഹുദ (വയനാട്), സജ്ന സാക്കി (മലപ്പുറം), ആബിദ സുബൈർ (തൃശൂർ), ജോളി തോമസ് (കോട്ടയം), അജീന അസീം (തിരുവനന്തപുരം), ആയിഷ മുഹമ്മദ് (കണ്ണൂർ), നിജാന (കണ്ണൂർ), ജമീല മമ്മു (കണ്ണൂർ), രമ്യ നമ്പിയത്ത് (പാലക്കാട്), സകീന അബ്ദുല്ല (കോഴിക്കോട്), നിത്യ സുബീഷ് (കോഴിക്കോട്), ഖദീജാബി നൗഷാദ് (തൃശൂർ), ഹനാൻ (കോഴിക്കോട്), രജിഷ പ്രദീപ് (മലപ്പുറം), ഫരീദ (വയനാട്), അഹ്സന കരിയാടൻ (കണ്ണൂർ), മുബഷിറ ഇസ്ഹാഖ് (മലപ്പുറം), കെ.സി. സനിയ്യ (കോഴിക്കോട്), വാഹിദ നസീർ (എറണാകുളം), എം.ആർ. നുഫൈസ (കണ്ണൂർ), ഹുമൈറ അബ്ദുൽ വാഹദ് (കണ്ണൂർ) എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
പത്ത് മേഖല കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങളാണ് കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൾചറൽ ഫോറം വൈസ് പ്രസിഡൻറ് മജീദലി, ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

