സാഹോദര്യത്തിന്റെ പാഠങ്ങളുമായി നടുമുറ്റം ഓണോത്സവം
text_fieldsഐഡിയൽ ഇന്ത്യന്‍ സ്കൂളിൽ നടുമുറ്റം സംഘടിപ്പിച്ച ഓണോത്സവം ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നടുമുറ്റം ഓണോത്സവത്തിന് പ്രൗഢോജ്ജ്വല സമാപനം. ‘സാഹോദര്യം’ എന്ന ആശയത്തിൽ ഐഡിയൽ ഇന്ത്യന്‍ സ്കൂളിൽ റിയാദ മെഡിക്കൽ സെന്ററുമായി സംഘടിപ്പിച്ച് നടത്തിയ ഓണോത്സവത്തിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറൽ ഹംസ യൂസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വിമൺസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, വൈസ് പ്രസിഡന്റ് ആബിദ അബ്ദുല്ല, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വിമനസ് ഫോറം പ്രസിഡന്റ് സമീറ അബ്ദുൽനാസർ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറൽ സെക്രട്ടറി ആദർശ് റെഡ്ഡി, യു.പി. നവരംഗ, സംസ്കൃതിക് മണ്ഡൽ പ്രസിഡന്റ് നീത മിശ്ര, തുടങ്ങിയവർ ആശംസകൾ നേര്‍ന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ സ്വാഗതം പറഞ്ഞു.
നടുമുറ്റം അംഗങ്ങള്‍ ഒരുക്കിയ സാഹോദര്യവും ഓണാഘോഷത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. നടുമുറ്റം വൈസ് പ്രസിഡന്റ് നജ്ല നജീബ്, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, കൺവീനർമാരായ എസ്.കെ. ഹുദ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിത്യ സുബീഷ്, രജിഷ പ്രദീപ്, ജോളി തോമസ്, എം.ആര്. നുഫൈസ, സജ്ന സാക്കി, അജീന അസീം, വാഹിദ നസീർ, ജുമാന റാഫി, അഹ്സന കരിയാടൻ, ജമീല മമ്മു, സുഫൈറ ബാനു, പി.പി. നിജാന, ആയിഷ മുഹമ്മദ്, കെ.സി. സനിയ്യ, ഹനാന്, ഫരീദ, മുബശ്ശിറ, ഹുമൈറ അബ്ദുൽ വാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി. സഫ, മുഹ്സിന എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

