ദോഹ: ഖത്തർ കെ എം സി സി നാദാപുരം മണ്ഡലം കമ്മറ്റി നടത്തുന്ന ‘നാദാപുരം പെരുമ’ പരിപാടികൾ തുടങ്ങി. പത്തു പഞ്ചായത്തുകൾ തമ്മിലുള്ള കായിക മത്സരങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങി. കെ മുരളീധരൻ എംഎൽഎ ഖത്തർ കെ എം സി സി പ്രസിഡൻറ് എസ് എ എം ബഷീറുമായി പഞ്ചഗുസ്തി പിടിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഉബൈദ് സി കെ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ പ്രവീൺ കുമാർ , പി കെ അബ്ദുല്ല, മുഹമ്മദ് അലി പട്ടാമ്പി , പി വി മുഹമ്മദ് മൌലവി , സി സി ജാതിയേരി, റഹീസ് വയനാട് , കോയ കൊണ്ടോട്ടി , മുഹമ്മദലി ഇ കെ എന്നിവർ പെങ്കടുത്തു. സലാം നാലകത്ത് , സിദ്ദിഖ് വാഴക്കാട് , മമ്മു കളത്തിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അബ്ദുല്ല സി കെ , സാലിം വി സി, എ ടി ഫൈസൽ , സഫീർ സി വി, സൈഫുദ്ദീൻ കാവിലുംപാറ , സുബൈർ കെ കെ, നൗഫൽ ചാമക്കാലിൽ , യഹ്സാദ് കല്ലറക്കൽ, സി പി സി ആലികുട്ടി, നൌഫൽ കളളാട്, നസീബ് കെ ജി, ടി്ടി കെ ബഷീർ , അഷ്ക്കർ ആവടി , ദാവൂദ് കോമത്ത് , ഒ ടി കെ ഉമ്മര്‍, ലത്തീഫ് പാതിരിപ്പറ്റ, ജാസിൽ എ സി എന്നിവർ നേതൃത്വം നൽകി. ഷംസുദ്ദീൻ വാണിമേൽ സ്വാഗതവും അനീസ് നരിപ്പറ്റ നന്ദിയും പറഞ്ഞു.