ഇനി മിഖൈനീസ് ക്വാറൻറീൻ 10 ദിവസം
text_fieldsമിഖൈനീസ് ക്വാറൻറീൻ സെൻറർ
ദോഹ: വിദേശത്തു നിന്നെത്തുന്ന യാത്രക്കാർക്കായി നടപ്പാക്കിയ യാത്ര ഇളവുകളുടെ തുടർച്ചയായി മിഖൈനീസ് ക്വാറൻറീൻ ദിനങ്ങൾ 14ൽ നിന്നും 10 ആയി കുറക്കാൻ തീരുമാനം. മിഖൈനീസ്ബുക്കിങ് നടക്കുന്ന ഡിസ്കവർ ഖത്തർ വെബ്സൈറ്റിൽ വെള്ളിയാഴ്ച മുതൽ ഇത് 10 ദിനങ്ങളായി കുറഞ്ഞ് ലഭ്യമായിത്തുടങ്ങി. വാക്സിൻ എടുക്കാതെ എത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമാക്കിയപ്പോഴാണ്, സാമ്പത്തിക ഭാരം കുറക്കുന്നതിനായി മെകൈനീസ് സംവിധാനം ഒരുക്കിത്തുടങ്ങിയത്.
രണ്ടു പേർ പങ്കിടുന്ന ഹോട്ടൽ ക്വാറൻറീന് ഒരാൾക്ക് 3000-3500 റിയാൽ വരെ ചെലവാകുേമ്പാൾ, മിഖൈനീസിൽ ഒരാൾക്ക് 1820 റിയാലാണ് ഈടാക്കിയിരുന്നത്. പകുതിയിലേറെ ലാഭമുള്ളതിനാൽ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന വലിയ ശതമാനം പ്രവാസികളും മിഖൈനീസ് തെരഞ്ഞെടുക്കുകയാണ് പതിവ്. 1377 റിയാലാണ് പുതിയ നിരക്ക്.
ഹോട്ടൽ ക്വാറൻറീന് 10 ദിവസമാണ് കാലയളവ്. നാലു ദിവസം കൂടുതലായി, 14 ദിവസം ഇരിക്കണമെങ്കിലും സാമ്പത്തിക ലാഭം കണക്കിലെടുത്ത് മലയാളികൾ ഉൾപ്പെടെയുള്ളവർ മിഖൈനീസിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പുതിയ നീക്കം ഇവർക്കെല്ലാം ആശ്വാസമാവും. നിലവിൽ ഹോട്ടൽ ബുക്കിങ്ങിനേക്കാൾ ആവശ്യക്കാരും മിഖൈനീസിനാണ്. 'ഡിസ്കവർ ഖത്തറിൽ' വെള്ളിയാഴ്ചത്തെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം ആഗസ്റ്റ് പകുതി വരെ മുറികൾ ലഭ്യമല്ല. ക്വാറൻറീൻ ദിവസങ്ങൾ കൂടി കുറച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേരും ഈ സംവിധാനത്തിനാവും മുൻതൂക്കം നൽകുക.
നേരത്തേ 14ദിവസത്തേക്ക് ബുക്ക് ചെയ്തവർക്ക് ശേഷിച്ച നാലു ദിവസത്തെ തുകയും മടക്കി നൽകും. എന്നാൽ, ഇതിനകം ക്വാറൻറീനിൽ പ്രവേശിച്ചവർക്ക് ഇളവ് ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. പുതിയ യാത്ര നയപ്രകാരം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാക്കിയിരിക്കുകയാണിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.