'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'; കാമ്പയിന് തുടക്കം
text_fieldsമുംസ്ലിം ലീഗ് പ്രവർത്തന ഫണ്ട് കാമ്പയിന് ഖത്തർ കെ.എം.സി.സിയിൽ തുടക്കമായപ്പോൾ
ദോഹ: 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' കാമ്പയിന് ദോഹയിൽ തുടക്കം. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസ്ഥാന നേതാക്കൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ല ഏരിയ ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രസിഡന്റും വാണിജ്യ പ്രമുഖനുമായ എം.പി. ഹസ്സൻ കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിലും സന്നദ്ധ പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന പ്രസ്ഥാനത്തിന് ഈ പരിശുദ്ധ മാസത്തിൽ മനസ്സറിഞ്ഞു സമ്മാനം നൽകുന്നതിലെ സന്തോഷം ഹസ്സൻ കുഞ്ഞി പങ്കുവെച്ചു. അബ്ദുൽ അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. എ.പി. മണികണ്ഠൻ, അബ്ദുൽ നാസർ നാച്ചി, എ.വി. അബൂബക്കർ അൽ ഖാസിമി, ബേക്കൽ സാലി ഹാജി, മുസ്തഫ കടലൂർ (തമിഴ്നാട്), ലുക്മാനുൽ ഹഖീം, അബ്ദുസ്സലാം വീട്ടിക്കൽ, ബഷീർ ഖാൻ, കെ. മുഹമ്മദ് ഈസ, കെ.വി. മുഹമ്മദ്, താഹിർ താഹക്കുട്ടി, മുട്ടം മഹമൂദ്, ചേലാട്ട് അബ്ദുൽ ഖാദർ, സി.വി. ഖാലിദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ.പി. മുഹമ്മദലി ഹാജി നന്ദി പറഞ്ഞു.