ദോഹ: അൽ സദ്ദ് ക്ലബിനൊപ്പം തെൻറ അവസാന സീസണാണിതെന്ന് പോർച്ചുഗീസു കാരനായ കോച്ച് ജെസ്വാൾഡോ ഫെരീറ. ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുകയാണ്. ക്ലബുമായുള്ള കരാർ ഇവിടെ അവസാനിക്കു കയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖത്തറിലെയും ഏഷ്യയിലെയും മികച്ച ടീമായ അൽ സദ്ദിനൊപ്പമുള്ള നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. അൽ സദ്ദിനുള്ള സ്ഥാനം ഹൃദയത്തിൽ എന്നുമുണ്ടായിരിക്കും. ഖത്തറിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും കാരണം കുടുംബത്തിന് ഇവിടെ ഏറെ പ്രിയപ്പെട്ടതായിരിക്കുന്നുവെന്നും ഫെരീറ കൂട്ടിച്ചേർത്തു.
എ എഫ് സി ചാമ്പ്യൻസ് ലീഗ് സെമി, നാല് ആഭ്യന്തര ടൂർണമെൻറ് കിരീടങ്ങൾ, ഈ വർഷത്തെ മികച്ച കോച്ച് എന്നിങ്ങനെയുള്ള ബഹുമതികളോടെയാണ് 72കാരനായ ഫെരീറ ക്ലബിനോട് വിട പറയുന്നത്. െപ്രാഫഷണൽ കോച്ചെന്ന നിലക്ക് ഖത്തറിലെ ലീഗ് കിരീടം എനിക്ക് ഏറെ സന്തോഷം പകരുന്നുവെന്നും ഇ വിടെ എത്തിയത് മുതൽ ഞാൻ ആഗ്രഹിച്ചത് ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.