Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ ‘മൈ...

സ​ഫാ​രി​യി​ൽ ‘മൈ ​കി​ച്ച​ൻ ഫെ​സ്റ്റ് പ്ര​മോ​ഷ​ന്’ തു​ട​ക്കം

text_fields
bookmark_border
സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്കറ്റ്
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച മൈ ​കി​ച്ച​ൻ ഫെ​സ്റ്റ് പ്ര​മോ​ഷ​നി​ൽ​നി​ന്ന് 

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ ‘മൈ ​കി​ച്ച​ൻ ഫെ​സ്റ്റ് പ്ര​മോ​ഷ​ന്’ തു​ട​ക്ക​മാ​യി. നി​ര​വ​ധി പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ അ​ണി​നി​ര​ത്തി വി​വി​ധ മോ​ഡ​ലു​ക​ളു​ടെ കു​ക്കി​ങ് സെ​റ്റു​ക​ൾ, പ്ര​ഷ​ർ കു​ക്ക​റു​ക​ൾ, ഡി​ന്ന​ർ സെ​റ്റു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഹൗ​സ്​ കീ​പ്പി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ഒ​രു വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ ആ​ധു​നി​ക ഗൃ​ഹോ​പ​ക​ര​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ല്ലാം​ത​ന്നെ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ‘സ​ഫാ​രി മൈ ​കി​ച്ച​ൺ ഫെ​സ്റ്റ്’ തു​ട​ങ്ങി​യ​ത്.

റോ​യ​ൽ ഫോ​ർ​ഡ്, പ്ര​സ്റ്റീ​ജ്, ഹോം ​വേ, പാ​ന​സോ​ണി​ക്, ക്ലി​ക്ക് ഓ​ൺ, സാം​സ​ങ് , ലു​മി​നാ​ർ​ക്, ടി​ഫാ​ൽ, കി​ച്ച​ൻ മെ​യ്ഡ് തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​ത്ത മു​പ്പ​തോ​ളം ബ്രാ​ൻ​ഡു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ 50 റി​യാ​ലി​ന് മു​ക​ളി​ലു​ള്ള തു​ക​ക്ക് വാ​ങ്ങു​മ്പോ​ൾ 50,000 റി​യാ​ൽ വ​രെ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പാ​യ ‘സ​ഫാ​രി ബൈ ​ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​നി​ൽ ഉ​പ​​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​കാം.

ഒ​ന്നാം സ​മ്മാ​നം അ​യ്യാ​യി​രം റി​യാ​ൽ വീ​തം ര​ണ്ടു പേ​ർ​ക്ക്, ര​ണ്ടാം സ​മ്മാ​നം ര​ണ്ടാ​യി​രം റി​യാ​ൽ വീ​തം പ​ത്തു​പേ​ർ​ക്കും മൂ​ന്നാം സ​മ്മാ​നം ആ​യി​രം റി​യാ​ൽ വീ​തം 20 പേ​ർ​ക്കും കൂ​ടാ​തെ ഒ​ട്ട​ന​വ​ധി സ​മ്മാ​ന​ങ്ങ​ളു​മാ​ണ് മാ​ർ​ച്ച് ആ​റു​മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ നീ​ളു​ന്ന ഈ ​പ്ര​മോ​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ മേ​യ് അ​ഞ്ചി​നാ​ണ് റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക.

മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ ഫൈ​വ് നി​സാ​ൻ പേ​ട്രാ​ൾ കാ​ർ പ്ര​മോ​ഷ​നി​ലൂ​ടെ അ​ഞ്ച് നി​സാ​ൻ പേ​ട്രാ​ൾ 2022 മോ​ഡ​ൽ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​ഫാ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​തൊ​രു ഔ​ട്ട്‍ല​റ്റി​ൽ​നി​ന്നും വെ​റും 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safariMy Kitchen Fest promotion
News Summary - My Kitchen Fest promotion launched at Safari
Next Story