മവാനി ഖത്തർ^ഉൈക്രൻ പോർട്ട് അതോറിററി സഹകരണ കരാർ
text_fieldsദോഹ: മവാനി ഖത്തറും(ഖത്തർ പോർട്ട്സ് മാനേജ്മെൻറ് കമ്പനി) ഉൈക്രൻ സീ പോർട്സ് അതോറിറ്റി(യു എസ് പി എ)യും ധാരണാ പത്രം ഒപ്പുവെച്ചു.
രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള സമുദ്രായന വ്യവഹാരങ്ങൾ സാധ്യമാക്കുകയെന്നതാണ് ധാരണാപത്രം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഗതാഗത വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, ഉൈക്രൻ ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി വ്ളോഡിമിർ ഒമിലിയാൻ എന്നിവർ സംബന്ധിച്ചു.
ഉൈക്രൻ തലസ്ഥാനമായ കീവിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുമന്ത്രിമാരും ഖത്തർ–ഉൈക്രൻ സമുദ്രായന ഗതാഗതം സംബന്ധിച്ച് വിശകലനം ചെയ്തു. സമുദ്ര ഗതാഗത വിപണിയിലെ പരിചയസമ്പത്ത് പരസ്പരം കൈമാറുന്നതിനും പുതിയ കപ്പൽ പാതയുടെ ആരംഭവും കരാർ പ്രകാരം നടപ്പിലാക്കും.
പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ലോക സമുദ്ര ഗതാഗത മേഖലയിലെ പ്രധാന ഇടത്താവളമായി ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖം മാറിയിട്ടുണ്ട്. മേഖലയിൽ തന്നെ ഏറ്റവും വലിയ തുറമുഖമാണിത്. ഈ വർഷത്തെ ആദ്യ ആറ് മാസത്തിനിടയിൽ 803 കപ്പലുകളാണ് തുറമുഖത്ത് നങ്കൂരമിട്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
