മൂവാറ്റുപുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsദോഹ: മുവാറ്റുപുഴ പ്രവാസി അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രവാസി മലയാളികളുടെ പങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. മോഡേൺ ആർട്സ് സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ കുട്ടികളും മുതിർന്നവരും കുടുംബാംഗങ്ങളും വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ആർ.ജെ. സൂരജ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുവാറ്റുപുഴ പ്രവാസി അസോസിയേഷൻ ഖത്തർ രക്ഷാധികാരി ജലാൽ ചെറുകപ്പിള്ളിൽ, ഉപദേശക സമിതി ചെയർമാൻ മർഫി സ്കറിയ, ഉപദേശക സമിതി അംഗം ബൈജു തോമസ് മലേക്കുടിയിൽ, ഡോ. പരീത് റാവുത്തർ എന്നിവർ പങ്കെടുത്തു.
മുവാറ്റുപുഴ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് അരുൺ ജോസ്, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ ഷിബു സുലൈമാൻ, വൈസ് പ്രസിഡന്റ് മാർട്ടിൻ എം. കൊട്ടുപിള്ളിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ റിഷാദ് മൊയ്തീൻ, ജോയന്റ് സെക്രട്ടറി ജിഷാ മാത്യു, ഭാരവാഹികളായ മിഥുൻ രമേശൻ, എം.എം. മൂസ, റിനാഷ് നാസർ, നിയാസ് ബക്കർ, ജൻസീർ ജലാൽ, ആശ്രയ ഖത്തർ പ്രസിഡന്റ് സനൂപ്, അനീഷ് ആശ്രയ, ജിനു മാർട്ടിൻ, ഡേവിസ് ചേലാട്ട്, ഷഫീക് ബാവ, ജിക്കു ജോർജ്, ആഷ്ന ഷഫീഖ്, ചിത്തിര ഷൈജു, ബേസിൽ ജോൺ, ജെ.എ. ടോണി, ജോർഡി, എൽദോസ് റാക്കാട്, സെബിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ഐ.സി.ബി.എഫ് എം.സി. അംഗം മിനി സിബി, ജിജു ഹനീഫ്, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ഇ.വി. സജിമോൻ, വിനായക് മോഹൻ, മഹേഷ് മോഹൻ എന്നിവരും ആഘോഷപരിപാടികളിൽ പങ്കുചേർന്നു.
ഓണസദ്യ, കുട്ടികളുടെ കലാപരിപാടികൾ, ഓണം ഗെയിംസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

