Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനൂറു ഭിന്നശേഷി...

നൂറു ഭിന്നശേഷി കുട്ടികൾക്ക്​ കൂടി പുതുജീവിതമേകാൻ മുതുകാട്​

text_fields
bookmark_border
നൂറു ഭിന്നശേഷി കുട്ടികൾക്ക്​ കൂടി പുതുജീവിതമേകാൻ മുതുകാട്​
cancel
camera_alt??????? ????? ????? ??????? ?? ?????? ??????? ?????????? ????????? ??????????????

ദോഹ: ജാലവിദ്യയുടെ ലോകത്തേക്ക്​ ഭിന്നശേഷിക്കാരെ ​ൈകപടിച്ച്​ അവർക്ക്​ മാനസിക വളർച്ച നൽകാൻ ലക്ഷ്യമിട്ടുള്ള മജീഷ്യൻ ഗോപിനാഥ്​ മുതുകാടി​​െൻറ യാത്ര പുതിയ ലക്ഷ്യത്തിലേക്ക്​. തിരുവനന്തപുരത്ത്​ മുതുകാടി​​െൻറ നേതൃത്വത്തിൽ തുടങ്ങിയ മാജിക്​ അക്കാദമിയായ മാജിക്​ പ്ലാനറ്റിൽ ഇത്തരക്കാരായ നൂറുകുട്ടികൾക്ക്​ കൂടിയുള്ള പരിശീലനകേന്ദ്രം തുടങ്ങുകയാണ്​ അടുത്ത ലക്ഷ്യം. ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം ​(െഎ.എം.എഫ്​) നടത്തിയ ‘മീറ്റ്​ ദി പ്രസ്’​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പൂജപ്പുരയിലാണ്​ 1996ൽ മാജിക്​ പ്ലാനറ്റ്​ പ്രവർത്തിച്ചുതുടങ്ങിയത്​. സെറിബ്രൽ പാൾസി, ഒാട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികൾക്കും തെരുവ്​ മാന്ത്രികർക്കുമായാണ്​​ സ്​ഥാപനം പ്രവർത്തിക്കുന്നത്​. കേരള സർക്കാർ സ്​ഥാപനമായ ചൈൽഡ്​ ഡവലപ്​മ​െൻറ്​ സ​െൻറർ (സി.ഡി.സി) നേതൃത്വത്തിലാണ്​ വിവിധ ജില്ലകളിൽ നിന്ന്​ ഇവിടേക്ക്​ കുട്ടികളെ തെര​െഞ്ഞടുത്ത്​.


കുട്ടികൾക്ക്​ ശാസ്​ത്രീയമാർഗത്തിലൂടെ ജാലവിദ്യയിൽ പരിശീലനം നൽകി. മാസങ്ങൾ പിന്നിട്ടതോടെ ഇവരിൽ നല്ല മാനസിക വളർച്ച ഉണ്ടാവുന്നതായി കണ്ടെത്തി. പ്രവേശന പാസ്​ എടുത്ത്​ രാവിലെ മുതൽ വൈകുന്നേരം വരെ പൊതുജനങ്ങൾക്ക്​ അക്കാദമിയുടെ വിവിധ പരിപാടികൾ ആസ്വദിക്കാം. ഇവർക്ക്​ മുന്നിൽ കുട്ടികൾ ജാലവിദ്യ കാണിക്കും. സർക്കാറി​​െൻറ നിർദേശാനുസരണം സി.ഡി.സി നടത്തിയ പഠനത്തിൽ ജാലവിദ്യ കാണിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്ന്​ കിട്ടുന്ന പ്രോൽസാഹനം കുട്ടികളിൽ നല്ല മാനസിക വളർച്ച ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​.
തെരുവിൽ ജാലവിദ്യ കാണിച്ച്​ ഉപജീവനം നടത്തുന്നവർക്കും പ്രവേശനം നൽകിയിട്ടുണ്ട്​. ഇവരും അക്കാദമിയിൽ ഷോയിൽ പ​െങ്കടുക്കുന്നുണ്ട്​. എല്ലാവർക്കും​ മാസംതോറും മികച്ച വേതനം നൽകുന്നുണ്ട്​. കുട്ടികൾക്ക്​ പരിശീലനവും പ്രദർശനവും നടത്താനായി 2017 ഒക്​ടോബർ 31ന്​ എംപവർ എന്ന പേരിൽ പ്രത്യേക കേന്ദ്രവും തുടങ്ങി. രണ്ട്​ വിഭാഗങ്ങളിലായും സ്വന്തമായി വീടില്ലാത്തവർക്കായി അക്കാദമിയോട്​ ചേർന്ന്​ വീടുകളുടെ സമുഛയം നിർമിച്ചുനൽകി.


പ്രവാസികളടക്കമുള്ള വ്യക്​തികളിൽ നിന്നും സ്​ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ്​ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്​. സർക്കാർ സഹകരണത്തോടെ നൂറുഭിന്നശേഷിക്കാർക്ക്​ കൂടി പരിശീലനം നൽകാനായി ആർട്ട്​ സ​െൻറർ തുടങ്ങുകയാണ്​ഭാവി പദ്ധതി. 2019 ഒക്​ടോബർ 31ന്​ കേന്ദ്രം പ്രവർത്തനം തുടങ്ങാനാണ്​ ലക്ഷ്യം. ​ഒാട്ടിസം പോലുള്ളവ ബാധിച്ച കുട്ടികൾക്ക്​ ഇവിടെ പരിശീലനം നൽകും. ജാലവിദ്യയിൽ പ്രത്യേക പരിശീലനം നൽകിയാൽ ഇവരുടെ മാനസിക വളർച്ചയിൽ പുരോഗതി ഉണ്ടാകുമെന്ന്​ തെളിഞ്ഞ സാഹചര്യത്തിൽ പുതിയ കേന്ദ്രത്തിന്​ സാമ്പത്തിക സഹായമടക്കമുള്ളവ നൽകാൻ എല്ലാവരും തയാറാകണമെന്നും മുതുകാട്​ പറഞ്ഞു.ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ്​ അഷ്​റഫ്​ തൂണേരി അധ്യക്ഷത വഹിച്ചു. ട്രഷറർ ഷഫീഖ്​ അറക്കൽ സ്വാഗതവും സെക്രട്ടറി ഒാമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsmuthukad
News Summary - muthukad-qatar-qatar news
Next Story