ഏഷ്യൻ ഭൂഖണ്ഡത്തിെൻറ മികച്ച അത്ലറ്റ്: മുതാസ് ബർഷിം താരങ്ങളിലെ താരം
text_fieldsദോഹ: ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റായി ഖത്തറിെൻറ മുതാസ് ഇസ്സ ബർഷിം തെരഞ്ഞെടുക്കപ്പെട്ടു. ചെക്ക് തലസ്ഥാനമായ പ്രാഗിൽ നടന്ന ദേശീയ ഒളിംപിക് കമ്മിറ്റികളുടെ സംഘടനയായ അനോകിെൻറ വാർഷിക ജനറൽ അസംബ്ലിയോടനുബന്ധിച്ച പുരസ്കാര ചടങ്ങിലാണ് ബർഷിമിനെ ഏഷ്യൻ ഭൂഖണ്ഡത്തിെൻറ താരമായി തെരഞ്ഞെടുത്തത്.
പോൾവോൾട്ട് ഇതിഹാസം സെർജി ബുബ്കയാണ് ബർഷിമിന് പുരസ്കാരം സമ്മാനിച്ചത്. അന്താരാഷ്ട്രതലങ്ങളിൽ മികവുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ബർഷിമിെൻറ തൊപ്പിയിലെ മറ്റൊരു പൊ ൻതൂവലായി ഏഷ്യൻ അവാർഡ് മാറി. ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബർഷിം, ഡയമണ്ട് ലീഗ് മത്സരങ്ങളിലടക്കം 11 ചാമ്പ്യൻഷിപ്പുകളിലും മികച്ച സമയം കുറിച്ചാണ് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം നടന്ന റിയോ ഒളിംപി ക്സിൽ ഖത്തറിനായി ആദ്യ വെള്ളിമെഡലും നേടിയത് ബർഷിമായിരുന്നു.
അന്താരാഷ്ട്ര ഫെഡറേഷനുകളുടെ ചാമ്പ്യൻഷിപ്പുകൾ, ലോകകപ്പ് മത്സരങ്ങൾ, ഗ്രാൻഡ്പ്രീകൾ തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിലെ പ്രകടനങ്ങളും നേട്ടങ്ങളും വിലയിരുത്തിയാണ് അവാർഡിനായി പരിഗണിക്കുക. ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയ ബർഷിം, വ്യക്തിഗത അത്ലറ്റ് കൂടുതൽ പിന്തുണ അർഹിക്കുന്നുവെന്നും ഖത്തറിനും കുടുംബത്തിനും വിജ യത്തിൽ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കുകയാ ണെന്നും നേട്ടത്തിൽ പ്രതികരിക്കവേ വ്യക്തമാക്കി.
നേട്ടം ഖത്തറിന് സമർപ്പിക്കുന്നതായും പരിശീലകനും ഈ യവസരത്തിൽ നന്ദി അറിയിക്കുന്നതായും പറഞ്ഞു. ഖത്തർ ഒളിംപിക് കമ്മിറ്റി രണ്ടാം വൈസ് പ്രസിഡൻറ് ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരി മികച്ച ഏഷ്യൻ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ട ബർഷിമിനെ അഭിനന്ദിച്ചു. ഖത്തർ അത്ലറ്റിക് ഫെഡറേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഫദലയും ബർഷിമിന് അഭിനന്ദനം അറിയിച്ചു. ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ജർമനിയിലെ ഖത്തർ സ്ഥാനപതി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരും പ്രാഗിൽ നടന്ന പുരസ്കാര ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷെൻറ ഈ വർഷത്തെ ലോക അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരത്തിെൻറ അവസാനപട്ടികയിലും ബർഷിം ഇടം നേടിയിട്ടുണ്ട്. ഈ മാസം മൊണോക്കോയിൽ നടക്കുന്ന ഫെഡറേഷെൻറ പുരസ്കാര ചടങ്ങിലാണ് ജേതാക്കളെ പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
