Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനവിരുദ്ധ ഭരണത്തിനുള്ള...

ജനവിരുദ്ധ ഭരണത്തിനുള്ള തിരിച്ചടി -സൈനുൽ ആബിദീൻ

text_fields
bookmark_border
ജനവിരുദ്ധ ഭരണത്തിനുള്ള തിരിച്ചടി -സൈനുൽ ആബിദീൻ
cancel
camera_alt

സൈ​നു​ൽ ആ​ബി​ദീ​ൻ

ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ജനവിരുദ്ധ ഭരണത്തിനും ഏകാധിപത്യത്തിനുമെതിരായ ജനവിധിയാണെന്ന് മുസ് ലിം ലീഗ് അഖിലന്ത്യാ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ പറഞ്ഞു. 1977ന് ശേഷം യു.ഡി.എഫ് നേടുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 102 സീറ്റുകൾ നേടിയുള്ള യു.ഡി.എഫിന്റെ മുന്നേറ്റം അപ്രതീക്ഷിതമല്ല. അതേസമയം ആവേശകരവും സന്തോഷകരവുമാണ്.

കുറഞ്ഞ വോട്ടുകൾക്ക് നഷ്ടപ്പെട്ട ചില സീറ്റുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ വിജയത്തിളക്കം ഇനിയും വർധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനും വർഗീയ പ്രീണനത്തിനുമുള്ള തിരിച്ചടിയാണിത്. നിരവധി മന്ത്രിമാരുടെ തോൽവി ഭരണവിരുദ്ധ തരംഗം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പോലും അവസാന നിമിഷമാണ് കടന്നുകൂടിയത്. ശബരിമല വിഷയത്തിലുൾപ്പെടെ സർക്കാർ സ്വീകരിച്ച നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിച്ചു. 88 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിനേക്കാൾ മികച്ച പ്രകടനം മുസ്ലിം ലീഗ് കാഴ്ചവെച്ചു.

മുസ് ലിം ലീഗ് നേതാക്കളുടെ മികച്ച പ്രകടനം വിജയത്തിന്റെ മാറ്റുകൂട്ടി. പി.കെ. കുഞ്ഞാലിക്കുട്ടി 85,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയതും, കന്നി അംഗത്തിനിറങ്ങിയ പി.എം.എ സമീർ തിരൂരങ്ങാടിയിൽ 65,000 വോട്ടുകളുടെ ലീഡ് നേടിയതും യു.ഡി.എഫിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയുടെ തെളിവാണ്.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സി തീരുമാനത്തെ മുസ്ലിം ലീഗ് പിന്തുണക്കുമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ പദവിക്ക് അർഹരാണ്. ഇവരുടെ സീനിയോറിറ്റിയും പ്രവർത്തനവും പരിഗണിച്ച് ഹൈക്കമാൻഡ് പക്വമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യു.ഡി.എഫിലെ കരുത്തുറ്റ ഘടകകക്ഷി എന്ന നിലയിൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് എല്ലാ അർഹതയുമുണ്ട്. 10 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി കേരളത്തിലെ ഏറ്റവും പക്വമതിയായ നേതാവാണ്. മുന്നണി ചർച്ചകളിലൂടെ അർഹമായ സ്ഥാനങ്ങൾ ലീഗിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeaguenewsGulf NewsQatarNews
News Summary - Muslim League is eligible for the Deputy Chief Minister post
Next Story