സാമ്പത്തിക ഫോറത്തിൽ സംസാരിച്ച് മസ്ക്
text_fieldsദോഹ: ഖത്തർ സാമ്പത്തിക ഫോറത്തിൽ ഓൺലൈൻ വഴി ചർച്ചയിൽ പങ്കെടുത്ത് സ്പേസ് എക്സ്-ടെസ്ല സി.ഇ.ഒ എലോൺ മസ്ക്. നിർമിത ബുദ്ധിയുടെയും ഇലക്ട്രോണിക് വാഹനങ്ങളുടെയും പുതിയ ലോകത്തെയും വെല്ലുവിളികളെയും കുറിച്ച് സംസാരിച്ച മസ്ക്, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിച്ച് അടുത്ത അഞ്ചു വർഷവും ടെസ്ലയെ മികച്ച നിലയിൽ മുന്നോട്ട് നയിക്കുമെന്ന് വ്യക്തമാക്കി.
റോക്കറ്റ് നിർമാണത്തിലും ഉപഗ്രഹ വിക്ഷേപണത്തിലും ഇന്റർനെറ്റ് മേഖലയിലും ശ്രദ്ധ നൽകുന്ന തന്റെ സ്പേസ് എക്സ് സൈനിക ആവശ്യങ്ങൾക്കുള്ള ഡ്രോണുകളും ആയുധങ്ങളും നിർമിക്കില്ലെന്നും പറഞ്ഞു. ബഹിരാകാശ വിക്ഷേപണത്തിൽ 90 ശതമാനവും സ്പേസ് എക്സ് കൈയടക്കിക്കഴിഞ്ഞു.അഞ്ചു ശതമാനം ചൈനയും ശേഷിച്ച അഞ്ചു ശതമാനം മറ്റു ലോകരാജ്യങ്ങളുടെയും കൈവശമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

