എഫ് വൺ വേദിയിൽ സംഗീത വിസ്മയം
text_fieldsദോഹ: ലൂയിസ് ഹാമിൽട്ടൻ, മാക്സ് വെർസ്റ്റപ്പാൻ, ഫെർണാണ്ടോ അലോൻസോ തുടങ്ങി കാറോട്ടത്തിലെ അതിവേഗക്കാർ മാറ്റുരക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ പോരാട്ടങ്ങളുടെ ഭാഗമായി ആരാധകർക്ക് സംഗീത വിരുന്നും ഒരുക്കുന്നു.
ഗ്രാൻഡ് പ്രീ പോരാട്ടങ്ങൾ അരങ്ങേറുന്ന ഒക്ടോബർ ആറ്, ഏഴ്, എട്ട് ദിവസങ്ങളിലായി ലോകപ്രശസ്ത കലാകാരന്മാരു സംഗീതജ്ഞരും കാണികൾക്ക് മുന്നിൽ പ്രകടനവുമായെത്തും. റേസിങ്ങിന്റെ പ്രാക്ടീസ്, ക്വാളിഫയിങ് ദിനമായ ഒക്ടോബർ ആറ് വെള്ളിയഴ്ച ഈജിപ്ഷ്യൻ ഗായകൻ അംറ് ദിയാബിന്റെ നേതൃത്വത്തിലുള്ള സംഘം ലുസൈൽ സർക്യൂട്ടിൽ പാടിത്തിമിർക്കും.
സ്പ്രിൻറ് ഷൂട്ടൗട്ട്, സ്പ്രിന്റ് റേസുകൾ നടക്കുന്ന ഒക്ടോബർ ഏഴ് ശനിയാഴ്ച സ്വീഡിഷ് ഡി.ജെയും സംഗീതപ്രതിഭയുമായ അലിസോയെത്തും.
ഫൈനൽ റേസ് ദിനമായ ഞായറാഴ്ച ലോക പ്രശസ്ത അമേരിക്കൻ ഗാകൻ ബ്രൂണോ മാർസ് ആണ് അതിഥിയായി എത്തുന്നത്.
മൂന്ന് ദിനങ്ങളിലും റേസിനു ശേഷമാണ് ലോകമെങ്ങും ആരാധകരുള്ള കലാകാരന്മാർ ഗ്രാൻഡ് പ്രീ വേദിയിൽ തരംഗം തീർക്കുന്നത്.
ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് ടിക്കറ്റ് മുഖേനയാവും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

