ഈണം ദോഹ വാർഷികാഘോഷം
text_fieldsഈണം ദോഹയുടെ എംപവറിങ് ലൈവ്സ് അവാർഡ് നിയാർക്ക് ഖത്തറിന് സമ്മാനിക്കുന്നു
ദോഹ: ഈണം ദോഹയുടെ ഇരുപതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളോടും കുടുംബത്തോടുമുള്ള പിന്തുണയുടെയും ഐക്യത്തിനുമുള്ള അംഗീകാരമായി നിയാർക്കിന് ഈണം ദോഹയുടെ എംപവറിങ് ലൈവ്സ് അവാർഡ് സമ്മാനിച്ചു. അവാർഡ് നിയാർക്ക് ഗ്ലോബൽ ചെയർമാൻ കെ.പി. അഷ്റഫ്, ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി എന്നിവരുടെ സാന്നിധ്യത്തിൽ നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാനഹാസ് എടോടി ഏറ്റുവാങ്ങി.
ഈണം ദോഹ ജനറൽ സെക്രട്ടറി എം.വി. മുസ്തഫ, നിയാർക്ക് ഖത്തർ ജനറൽ സെക്രട്ടറി ജാഫർ മുനാഫർ, റാസിഖ്, മൻസൂർ വൺ ടു വൺ, ആഷിഖ് മാഹി, നിഷാദ് ക്യൂബ് തുടങ്ങിയവർ പങ്കെടുത്തു. ദോഹയിലെ ഇൻസ്പെയർ ഹാളിൽ നടന്ന പരിപാടിയിൽ സംഗീതജ്ഞൻ നാച്ചു കാലിക്കറ്റ് നയിച്ച സംഗീത സദസ്സും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

