മ്യൂസിക് ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘ഊർമി’യുടെ പോസ്റ്റർ പ്രകാശനം ബി.കെ. ഹരിനാരായണൻ നിർവഹിക്കുന്നു
ദോഹ: ഹാർമോണിക് ഹെവൻ മീഡിയ പ്രൊഡക്ഷൻസ് ബാനറിൽ സിനിമ പിന്നണിഗായകൻ സുദീപ് കുമാർ പാടിയ പുതിയ മ്യൂസിക് ആൽബം ‘ഊർമി’യുടെ പോസ്റ്റർ പ്രകാശനം ഖത്തറിൽ നടന്നു.
പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ഷംല ജഹ്ഫർ ഗാനരചനയും ഷഹീബ് ഷെബി സംഗീത സംവിധാനവും നിർവഹിച്ചു. ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷനലും പാലക്കാടൻ നാട്ടരങ്ങും ചേർന്ന് സംഘടിപ്പിച്ച ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പി. ജയചന്ദ്രൻ അനുസ്മരണ വേദിയിലാണ് പ്രകാശനം നടന്നത്.
ബദറുദ്ദീൻ, ജയരാജ്, എസ്. മനോഹരൻ, ബാലു കെ. നായർ, ബിനുകുമാർ, രജിത് മേനോൻ തുടങ്ങിയവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

