ലഹരിക്കെതിരെ സംഗീതം; ബോധവത്കരണ സന്ദേശവുമായി ഖത്തറിലെ പ്രവാസി സമൂഹം
text_fieldsദോഹ: സംസ്ഥാന സർക്കാറിന്റെ ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ലഹരി വിരുദ്ധ ബോധവൽകരണവും കലയും സംഗീതവും സമന്വയിപ്പിക്കുന്ന "സംഗീതമാണ് ലഹരി" എന്ന പരിപാടിയുമായി ഖത്തറിലെ പ്രവാസി സമൂഹം. മാനവീയം ഖത്തറിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലഹരി വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന ലഹരി നിർമ്മാർജന സമിതി, ജനമൈത്രി പോലീസുമായി സഹകരിക്കുന്ന ടീം വിജിലൻറ് എന്നിവക്കൊപ്പം ദോഹയിലെ വിവിധ കലാ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക സംഘടനകളും സഹകരിക്കുന്നുണ്ട്.
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് തുമാമ മാളിൽ വൈകീട്ട് നാലു മണി മുതൽ നടക്കുന്ന പരിപാടിയുടെ സംഘാടന ചുമതല ക്യു മെലോഡിയയും മീഡിയ പ്ലസ് ഇവന്റ്സും സംയുക്തമായാണ് നിർവഹിക്കുന്നത്. ദോഹ ജങ്ഷൻ ആണ് മീഡിയ പാർട്ണർ. കലാ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകരുടെ ഗാനങ്ങൾ, ബോധവൽകരണ സന്ദേശങ്ങൾ, കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽകരണ ചിത്ര രചന മത്സരങ്ങൾ എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

