Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപരിസ്ഥിതിക്കൊപ്പം...

പരിസ്ഥിതിക്കൊപ്പം ഫിറ്റ്നസും; എക്സ്പോയിൽ ഒബ്സ്റ്റക്ൾ ചലഞ്ചുമായി മ്യൂസിയം

text_fields
bookmark_border
museum
cancel
camera_alt

ഒളിമ്പിക് മ്യൂസിയം നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഒബ്സ്റ്റക്ൾ ചലഞ്ച്

ദോ​ഹ: ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ വേ​ദി​യി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന് ത്രീ ​ടു വ​ൺ ഒ​ളി​മ്പി​ക് മ്യൂ​സി​യ​ത്തി​ന്റെ പ​ങ്കാ​ളി​ത്തം. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ‘സ​സ്റ്റ​യ്ന​ബി​ലി​റ്റി തീം ​ഒ​ബ്സ്റ്റ​ക്ൾ കോ​ഴ്സ്’ എ​ന്ന പേ​രി​ലാ​ണ് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന്റെ​യും ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ​യും അ​റി​വു​ക​ൾ ന​ൽ​കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ക്സ്​​പോ​യും ഖ​ത്ത​ർ മ്യൂ​സി​യ​വും പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച​തി​ന്റെ തു​ട​ർ​ച്ച​യാ​യി ​ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം ഒ​ബ്സ്റ്റ​ക്ൾ കോ​ഴ്സ് ച​ല​ഞ്ച് 15 മു​ത​ൽ തു​ട​ങ്ങും.

2024 ഫെ​ബ്രു​വ​രി 15 വ​രെ നീ​ളു​ന്ന പ​രി​ശീ​ല​നം ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ്. 16 ഒ​ബ്സ്റ്റ​ക്ളു​ക​ളി​ലൂ​ടെ​യാ​ണ് ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ഓ​ട്ടം, ചാ​ട്ടം, ക​യ​റ്റം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലൂ​ടെ ഓ​രോ​രു​ത്ത​ർ​ക്കും ത​ങ്ങ​ളു​ടെ ശേ​ഷി വി​ക​സി​പ്പി​ക്കാം. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും എ​ല്ലാ​ത്ത​രം ക​ഴി​വു​ക​ൾ​ക്കും ഫി​റ്റ്‌​ന​സ് ലെ​വ​ലു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ് ഒ​ബ്സ്റ്റ​ക്ൾ കോ​ഴ്‌​സ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​യു​ടെ ക​രു​ത്ത്, വേ​ഗം, ച​ടു​ല​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​യി​രു​ത്താ​ൻ ക​ഴി​യും. ശാ​രീ​രി​ക വ്യാ​യാ​മ​ത്തെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ച​ല​ഞ്ച്. ഡി​സം​ബ​ർ 16, 2024 ഫെ​ബ്രു​വ​രി 13 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലെ റേ​സി​ൽ മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് ആ​വ​ശ്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: https://321qosm.org.qa/en/

കാ​യി​ക പ​രി​ശീ​ല​നം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്താ​നും ഒ​പ്പം വി​നോ​ദം എ​ന്ന നി​ല​യി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ, ചി​ല സ്‌​പോ​ർ​ട്‌​സു​ക​ൾ സു​സ്ഥി​ര​മ​ല്ലാ​ത്ത​തും പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​വു​മാ​ണ്. വ​ള​രു​ന്ന വ്യ​വ​സാ​യം എ​ന്ന നി​ല​യി​ൽ സ്‌​പോ​ർ​ട്‌​സി​ലും സു​സ്ഥി​ര​ത​യു​ടെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്റെ​യും അ​നി​വാ​ര്യ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് എ​ക്സ്​​പോ​യി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​ളി​മ്പി​ക് മ്യൂ​സി​യം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല യൂ​സു​ഫ് അ​ൽ മു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpoMuseumObstacle challenge
News Summary - Museum with Obstacle challenge at Expo
Next Story