Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിസ്​മയ വാതിൽ തുറന്നു,...

വിസ്​മയ വാതിൽ തുറന്നു, ചരിത്രം സംസാരിക്കുന്നു

text_fields
bookmark_border
വിസ്​മയ വാതിൽ തുറന്നു, ചരിത്രം സംസാരിക്കുന്നു
cancel
camera_alt????? ????? ????????

ദോ​ഹ: ഒരു കഥ കേട്ട്​ നമുക്കൽപം നടന്നാലോ...? ഇടക്ക്​ സംഗീതമുണ്ട്​. കാഴ്​ചയുടെ വലിയ ലോകമുണ്ട്​, ഒരു ജനതയുടെ രൂപപ ്പെടലി​​​​െൻറ കഥകളാണ്​ എല്ലായിടവും​. ചരിത്രം വർത്തമാനത്തിലൂടെ അഥവാ സംസാരത്തിലൂടെ പറഞ്ഞുതരും. അകവും പുറവും വി സ്​മയമൊരുക്കിയ ഖത്തർ ദേശീയ മ്യൂസിയം പൊതുജനങ്ങൾക്കായി വാതിൽ തുറന്നു.

മ്യൂസിയത്തിനുള്ളിൽ ഖത്തറി​​​െൻറ ഭൂപടം. പ്രത്യേക സം വിധാനത്തോടെ രാജ്യത്തി​​​െൻറ ഭൂമിശാസ്​ത്രം ഇവിടെ വിശദീകരിക്കുന്നുണ്ട്​.

ഒട്ടും വിരസമാകാത ്ത യാത്രയിലൂടെ മഹത്തായ രാജ്യം രൂപപ്പെട്ടതി​​​​െൻറ വർത്തമാനങ്ങളിലേക്ക്​ സുസ്വാഗതം. മു​ന്‍ ഭ​ര​ണാ​ധി​കാ​രി ശ ൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ ജാ​സിം ആൽഥാ​നി​യു​ടെ കൊ​ട്ടാ​ര​മാ​ണ് ദേ​ശീ​യ മ്യൂ​സി​യ​മാ​ക്കി മാ​റ്റി​യ​ത്. 25 വ​ര്‍ ഷം രാ​ജ്യ​ത്തി​​​​​െൻറ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ത്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​​​​​െൻറ ആ​ദ്യകാ​ ല​ത്ത് നി​ര്‍മി​ച്ച കൊ​ട്ടാ​രം ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന് ന​ത്.

ഒട്ടകങ് ങൾ ഇല്ലാതെയൊരു ജീവിതമില്ല. പഴയകാല വസ്​ത്രങ്ങൾ ഉപകരണങ്ങളും


മൂ​ന്ന് പ്രത്യേക അ​ധ്യാ​യ​ങ് ങ​ളി​ലാ​യാ​ണ് ച​രി​ത്രത്തിലേക്ക്​ നമ്മെ വിളിക്കുന്നത്​. തു​ട​ക്കം, ഖ​ത്ത​റി​ലെ ജീ​വി​തം, രാ​ജ്യം കെ​ട്ടി​പ് പ​ടു​ക്ക​ല്‍ എ​ന്നീ വിഭാഗങ്ങൾ 12 സ്ഥി​രം ഗ്യാ​ല​റി​ക​ളി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്നത്​. പ്ര​ദ​ര്‍ശ​ ന​വും മ​റ്റും സം​ഘ​ടി​പ്പി​ക്കാ​ന്‍ ര​ണ്ട്് താ​ല്‍ക്കാ​ലി​ക ഗ്യാ​ല​റി​ക​ളുമുണ്ട്​. അ​ത്യാ​ധു​നി​ക സാ​ങ്കേ ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് എല്ലായിടത്തും. സം​ഗീ​തം, ക​ഥാ​ക​ഥ​നം, ചി​ത്ര​ങ്ങ​ള്‍, വാ​യ്മൊ​ഴി​ക​ള്‍, പൂ​ര്‍വ്വ ​കാ​ല സ്മൃ​തി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഓ​രോ ഗ്യാ​ല​റി​യും ക​ട​ന്നു​പോ​കു​ന്ന​ത്.

ചുമരുകൾ കഥ പറയുന്നു
ഒാരോ ചരിത്രവസ്​തുക്കളും കൺമുന്നിൽ തെളിയു​േമ്പാൾ അതി​​​​െൻറ ദൃശ്യരൂപം മ്യൂസിയത്തി​​​​െൻറ ചുമരുകൾ പറഞ്ഞുത രും. ചുമരുകൾ വൻസ്​ക്രീനായി രൂപാന്തരപ്പെട്ടിരിക്കുന്നു. രാജ്യത്തി​​​​െൻറ ഒട്ടകജീവിതം പറയുന്നിടത്ത്​ ഒട്ടകങ് ങളുമായി ബന്ധപ്പെട്ട വസ്​ത്രങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വർഷങ്ങൾ പഴക്കമുള്ള ചരിത്രശേഷിപ്പുകൾ ഉണ്ട്​. അ പ്പോൾ തന്നെ സ്​ക്രീനിൽ ഒട്ടകജീവിതത്തി​​​​െൻറ ചരിത്രവും വർത്തമാനവും ​പ്രത്യേകതകളും വിവരിക്കുന്ന ദൃശ്യങ്ങൾ തെളിയും.

മ ്യൂസിയം ഉൾവശം

ഖത്തറി​​​​െൻറ പരിസ്​ഥിതിയും പ്രകൃതി പ്രത്യേകതകളും പറയുന്നിടത്തും അവയുമായി ബന്ധപ്പെട്ട മനോഹര ദൃശ്യങ്ങൾ തെളിയും. സംഗീതത്തി​േൻറയും ചെറുശബ്​ദത്തിലുള്ള വിവരണത്തി​േൻറയും അകമ്പടിയോടെ. വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്ന ഗ്യാ​ല​റി​ക​ളി​ല്‍ പൗ​രാ​ണി​ക​വും പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന കൈ​യ്യെ​ഴു​ത്തു പ്ര​തി​ക​ള്‍, രേ​ഖ​ക​ള്‍, ഫോ​ട്ടോ​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കാ​ണാ​ം.
മ്യൂ​സി​യത്തി​​​​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് ആൽഥാ​നി​യു​ടെ കൊ​ട്ടാ​ര​മാ​ണ് വലിയ പ്രത്യേകത. പു​തി​യ മ്യൂ​സി​യം പ​ണി​യു​ന്ന​തി​ന് മു​മ്പ് കൊ​ട്ടാ​രം പൂ​ർണ​രൂ​പ​ത്തി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നു. 1906ല്‍ ​പ​ണി​ത കൊ​ട്ടാ​രം പു​ന​ര്‍നി​ർമിക്കാ​ന്‍ വി​ദ​ഗ്ധ സം​ഘം പ​ഴ​യ​കാ​ല​ത്തേ​ക്ക് മ​ട​ക്ക​യാ​ത്ര ന​ട​ത്തി​യാ​ണ് യ​ഥാ​ര്‍ഥ രൂ​പം ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​രം പു​ന​ര്‍നി​ര്‍മി​ച്ച​ത് പ്ര​സി​ദ്ധ ആ​ര്‍ക്കി​ടെ​ക്ട് ജീ​ന്‍ നൗ​വ​ലാ​ണ്.

മ്യൂസിയത്തിനകത്തെ കാഴ്​ച

കൊ​ട്ടാ​ര​ത്തി​​​​​െൻറ കാ​ലം പു​ന​സൃ​ഷ്​ടി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി​രു​ന്ന മ​റ്റൊ​രു കാ​ര്യം ക​ട​ലു​മാ​യു​ള്ള സാ​മീ​പ്യ​മാ​ണ്. പെ​ട്ടെ​ന്ന് ത​ക​രാ​റി​ലാ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കോ​ണ്‍ക്രീ​റ്റ് തൂ​ണു​ക​ള്‍ അ​ടി​യി​ല്‍ പ​ണി​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പ്ര​കൃ​ത്യാ​യു​ള്ള കെ​ട്ടി​ട നി​ര്‍മാ​ണ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സു​സ്ഥി​ര കെ​ട്ടി​ട നി​ര്‍മാ​ണം.

മരുഭൂ ജീവിതം

നടക്കാം നൂ​റ്റാ​ണ്ടുകൾ പിന്നിലേക്ക്​
നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള നടത്തം കൂടിയാണ്​ മ്യൂസിയം. ഖ​ത്ത​റി​​​​​െൻറ പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ചു​ള്ള അ​റി​വും പ​ഴ​യ​കാ​ല വി​ജ്ഞാ​ന​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും കൂ​ട്ടി​ച്ചേ​ര്‍ത്ത് പ്രാ​ദേ​ശി​ക​വും അ​ന്ത​ര്‍ദേ​ശീ​യ​ത​ല​ത്തി​ലു​മു​ള്ള വി​ദഗ്​ധ​ര്‍ ചേ​ര്‍ന്നാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. അ​ല്‍ സു​ബാ​റ ഉ​ത്ഖ​ന​ന പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ ക​ണ്ടെ​ത്തി​യ 19ാം നൂ​റ്റാ​ണ്ടി​ലെ മു​ത്തു​വ്യാ​പാ​രി​യു​ടെ വ​ലി​യ പെ​ട്ടി പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​ണ്.

എണ്ണ ഖനനം, വികസനക​ുതിപ്പ്​

പ​ഴ​യ​കാ​ല പെ​ട്ടി​യു​ടെ മി​ക​വ് ഒ​ട്ടും ന​ഷ്​ടപ്പെട്ടിട്ടില്ല.
പ​ത്തൊ​ന്‍പ​താം നൂ​റ്റാ​ണ്ടി​ല്‍ എ​ഴു​തി​യ അ​ല്‍ സു​ബാ​റ ഖു​ര്‍ആ​ന്‍ പ്ര​തി അത്​ഭുതപ്പെടുത്തും. അ​ഹ​്​മ​ദ് ബി​ന്‍ റാ​ഷി​ദ് ബി​ന്‍ ജു​മാ ബി​ന്‍ ഹി​ലാ​ല്‍ അ​ൽ മു​റൈ​ഖി എ​ഴു​തി​യ ഖു​ര്‍ആ​ന്‍ പ്ര​തി​യാ​ണ് ഖ​ത്ത​റി​ല്‍ ക​ണ്ടെ​ടു​ത്ത​തി​ല്‍ ഏ​റ്റ​വും പ​ഴ​യ​ത്. ഖു​ര്‍ആ​നി​​​​​െൻറ അ​വ​സാ​ന പേ​ജി​ല്‍ അ​ഹ​്​മദി​​​​​െൻറ ജ​ന്മ​സ്ഥ​ലം അ​ല്‍ സു​ബാ​റ​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ക്കാ​ല​ത്ത് സു​ബാ​റ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ എ​ത്ര​മാ​ത്രം വി​ക​സി​ച്ചി​രു​ന്നു​വെ​ന്ന​തി​ന് വ​ലി​യ തെ​ളി​വാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ര​ണ്ടു​വ​ര്‍ഷം നീ​ണ്ട പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ് ഖു​ര്‍ആ​ന്‍ പ്ര​തി ഖ​ത്ത​ര്‍ മ്യൂ​സി​യംസ്​ സം​ഘം വീ​ണ്ടെ​ടു​ത്ത​ത്.

ബറോഡയിലെ വിലപിടിപ്പുള്ള കമ്പളം

ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​വും അ​റേ​ബ്യ​ന്‍ ഗ​ള്‍ഫും ത​മ്മി​ലു​ള്ള മു​ത്തു​വ്യാ​പാ​ര ബ​ന്ധ​ത്തി​​​​​െൻറ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് ബ​റോ​ഡ​യി​ല്‍ നി​ന്നു​ള്ള ക​മ്പ​ളം. ബ​റോ​ഡ മ​ഹാ​രാ​ജാ​വ് 1865ല്‍ ​മു​ഹ​മ്മ​ദ് ന​ബി​യു​ടെ ഖ​ബ​ര്‍ മൂ​ടാ​നാ​യി ന​ൽകി​യ ക​മ്പ​ള​മാ​ണി​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ര​വ​ധി വ​ര്‍ഷ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ച്ചാ​ണ് വി​ദ​ഗ്ധ സം​ഘം ക​മ്പ​ളം പ​ഴ​യ രൂ​പ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഒ​ന്ന​ര മി​ല്യ​ന്‍ അ​റേ​ബ്യ​ന്‍ ഗ​ള്‍ഫ് മു​ത്തു​ക​ള്‍, മാ​ണി​ക്യം, മ​ര​ത​കം, ഇ​ന്ദ്ര​നീ​ലം, വ​ജ്രം തു​ട​ങ്ങി​യ ഉ​പ​യോ​ഗി​ച്ചാ​ണ് ക​മ്പ​ളം നി​ര്‍മി​ച്ച​ത്.

ഖത്തർ ഉപദ്വീപി​​​െൻറ ഉത്​ഭവം

വിസ്​മയങ്ങളുടെ ഇതളുകൾ
ഒാരോ ഇതളിലും വിസ്​മയങ്ങൾ ഒളിപ്പിച്ചാണ്​ പുതിയ ഖത്തർ ദേശീയമ്യൂസിയം പടർന്നുപന്തലച്ചുനിൽക്കുന്നത്​. 40,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ം. വി​ഖ്യാ​ത ഫ്ര​ഞ്ച് വാ​സ്തു​ശി​ൽപി​യും പ്രി​റ്റ്സ്ക​ര്‍ പ്രൈ​സ് ജേ​താ​വു​മാ​യ ജീ​ന്‍ നൗ​വ​ലാ​ണ് രൂ​പ​ക​ൽപ​ന ചെ​യ്ത​ത്. മ​രു​ഭൂ​മി​യി​ലെ പൂ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡെ​സേ​ര്‍ട്ട് റോ​സി​​​​​െൻറ മാ​തൃ​ക​യി​ലാ​ണിത്​. മ​രു​ഭൂ​മി​യി​ല്‍ നി​ന്നു​ള്ള പൂവി​​​​െൻറ ഉ​ദ​യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

പരിസ്​ഥിതി ജീവിതം

ഇ​ൻറര്‍ലോ​ക്കി​ങ് ഡി​സ്ക്കു​ക​ളു​ടെ അ​സ​മ​ത്വ ഘ​ട​ന​യാ​ണ് കെട്ടിടത്തിന്​. മ​രു​ഭൂ പ​നി​നീ​ര്‍ പു​ഷ്പം പ​ര​സ്പ​രം വൃ​ത്താ​കൃ​തി​യി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ളതാണ്​ രൂ​പ​ക​ൽപന​. പുറമേ മാത്രമല്ല, അ​ക​ത്തും ഇത്​ പ്ര​ക​ടമാ​ണ്. ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ ജാ​സിം ആൽഥാനി​യു​ടെ യ​ഥാ​ര്‍ഥ കൊ​ട്ടാ​ര​മാ​ണ് മ്യൂ​സി​യ​ത്തി​​​​​െൻറ മ​ധ്യ​ഭാ​ഗം.

പരിസ്​ഥിതി ജീവിതം

വൻസൗകര്യങ്ങൾ
എല്ലാതരക്കാർക്കും അനുയോജ്യമായ സൗകര്യങ്ങളാണ്​ മ്യൂസിയത്തിലുള്ളത്​. ന​ടു​മു​റ്റ​മു​ള്ള സ​ത്രം, 220 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യം, ഡെ​സേ​ര്‍ട്ട് റോ​സ് ഗാ​ല​റി(​മ​രു​ഭൂ പ​നീ​ര്‍പു​ഷ്പ ഗാ​ല​റി), ര​ണ്ട് ഗി​ഫ്റ്റ് ഷോ​പ്പു​ക​ള്‍, പൈ​തൃ​ക ഗ​വേ​ഷ​ണ കേ​ന്ദ്രം, ര​ണ്ട് പു​ന​രു​ദ്ധാ​ര​ണ/ സം​ര​ക്ഷ​ണ ല​ബോ​റ​ട്ട​റി​ക​ള്‍, ഹ​രി​താ​ഭ​മാ​യ പാ​ര്‍ക്ക്, ക​ളി​സ്ഥ​ലം, ര​ണ്ട് കോ​ഫീ ഷോ​പ്പു​ക​ള്‍, ക​ഫേ, സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ്ര​ത്യേ​ക അ​തി​ഥി​ക​ള്‍ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍ഡ​ന്‍, സ്കാ​നി​ങ്, ത്രി​ഡി ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി, സ്ഥി​ര​വും താ​ല്‍ക്കാ​ലി​ക​വു​മാ​യ ഹാ​ളു​ക​ള്‍, ക​ലാ​ശി​ൽപ മാ​തൃ​ക​ക​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള സ്ഥ​ലം എ​ന്നി​വ​യെ​ല്ലാം ഉണ്ട്​.

പഴയ സുബാറ ഖുർആൻ പ്രതി

'മേക്കിങ്​ ദോഹ' പ്രദർശനം ആഗസ്​റ്റ്​ 30 വരെ
ദോഹ: ദേശീയ മ്യൂസിയത്തിൽ ഖത്തറി​​​​െൻറ വികസനക്കുതിപ്പും ചരിത്രവും പറയുന്ന പ്രത്യേക പ്രദർശനം 'മേക്കിങ്​ ദോഹ 1950^2030' മാർച്ച്​ 28 മുതൽ ആഗസ്​റ്റ്​ 30 വരെ നടക്കും. ദോഹയുടെ നഗരവികസനത്തിനും വാസ്​തുശിൽപകലക്കും പ്രാധാന്യം നൽകിയുള്ളതാണ്​ പ്രദർശനം. ഒരു രാജ്യത്തി​​​​െൻറ വിത്തുപാകൽ (1950–1971), ആധുനിക രാജ്യം (1971–1995), ലോകം (1995–2010), ഖത്തറി​​​​െൻറ ലക്ഷ്യം (2010–2030) എന്നീ നാല്​ വിഭാഗമാണ്​ പ്രദർശനത്തിൽ ഉള്ളത്​. റേം കൂൽബാസ്​, സമീർ ബൻതാൽ, ഫത്​മ അൽ സഹ്​ലവി, ഖത്തറിലെ ഗവേഷക സംഘം എന്നിവരാണ്​ പ്രദർശനം തയ്യാറക്കിയത്​. ആധുനിക ഖത്തറി​​​​െൻറ നിർമിതിക്ക്​ പിന്നിലുള്ള കാര്യങ്ങൾ വിവരിക്കുന്ന ഏറെ ഉപകാര​പ്രദമായ പ്രദർശനമാണിതെന്ന്​ ഖത്തർ മ്യൂസിയംസ്​ എക്​സിബിഷൻസ് ഡയറക്​ടർ ശൈഖ റീം ആൽഥാനി പറഞ്ഞു.

ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്​സൺ ശൈഖ മയാസ ഇന്ത്യൻ മാധ്യമങ്ങളോട്​ സംസാരിക്കുന്നു

ഇന്ത്യക്കാരുടെ പങ്ക്​ മഹത്തരം, നന്ദി –ശൈഖ മയാസ
ദോഹ: ഖത്തറി​​​െൻറ വളർച്ചയിലും വികാസത്തിലും ഇന്ത്യക്കാരുടെ പങ്ക്​ മഹത്തരമാണെന്നും ഇത്​​ ഏറെ വിലമതിക്കുന്നതായും ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്​സൺ ശൈഖ മയാസ പറഞ്ഞു. ദേശീയ മ്യൂസിയത്തി​​​െൻറ ഉദ്​ഘാടനത്തോടനുബന്ധിച്ച്​ ഇന്ത്യൻ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അവർ. 2019 എന്നത്​ ഖത്തർ^ഇന്ത്യ സാംസ്​കാരിക വർഷമാണ്​. നിരവധി പരിപാടികളാണ്​ ഇതി​​​െൻറ ഭാഗമായി നടക്കുന്നത്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മ്യൂസിയം പറയുന്നുണ്ട്​. നിരവധി ഇന്ത്യക്കാരും മ്യൂസിയം നിർമാണത്തി​​​െൻറ വിവിധ മേഖലകളിലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

പൊതുജനങ്ങൾക്ക്​ ഇന്നുമുതൽ സന്ദർശിക്കാം
ദോ​ഹ: ഇന്നലെ ഉദ്​ഘാടനം ചെയ്​ത ഖത്തർ ദേശീയ മ്യൂസിയം ഇന്ന്​ രാവിലെ ഒമ്പത്​ മണി മുതൽ പൊതുജനങ്ങൾക്ക്​ സന്ദർശിക്കാം. ഇന്നുമുതൽ ഖ​ത്ത​ര്‍ ദേശീയ മ്യൂ​സി​യം, മ്യൂ​സി​യം ഓ​ഫ് ഇ​സ്​ലാ​മി​ക് ആ​ര്‍ട്ട്, മ​താ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പണംഈ​ടാ​ക്കും.
മു​തി​ര്‍ന്ന​വ​ര്‍ക്ക് 50 റി​യാ​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് 25 റി​യാ​ലു​മാ​ണ്. പ​തി​നാ​റ് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍, ക​ള്‍ച്ച​ര്‍ പാ​സ് പ്ല​സ് ഉള്ളവർ, ക​ള്‍ച്ച​ര്‍ പാ​സ് ഫാ​മി​ലി അംഗങ്ങൾ, വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​ന്ദ​ര്‍ശ​ക​ര്‍ എ​ന്നി​വ​ര്‍ക്ക് ടി​ക്ക​റ്റ് വേണ്ട. ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് നി​ല​വി​ലു​ള്ള ഖ​ത്ത​ര്‍ ഐ ​ഡി ഗേ​റ്റി​ല്‍ കാ​ണി​ച്ചാ​ല്‍ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​ണ്​. പൊ​തു​പ്ര​വേ​ശ​ന​ത്തി​നു​ള്ള ടി​ക്ക​റ്റി​നോ​ടൊ​പ്പം എ​ക്സി​ബി​ഷ​ന്‍ ഉ​ള്‍പ്പെ​ടെ കാ​ണാ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmuseuqatar news
Next Story